Image

കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്‌ മൂന്നു നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന്‌ പി.ടി. തോമസ്‌ എംഎ

Published on 10 June, 2018
കോണ്‍ഗ്രസിന്റെ   തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്‌ മൂന്നു നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന്‌ പി.ടി. തോമസ്‌ എംഎ

കൊച്ചി: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്‌ബോള്‍ സീറ്റ്‌ വിട്ടുനല്‍കി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടുവന്നതിനെക്കുറിച്ച്‌ നിരവധി നേതാക്കളാണ്‌ പ്രധിഷേധവുമായി എത്തിയത്‌ . ഈ വിഷയത്തിനെതിരെ ശക്തമായി പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌ കോണ്‍ഗ്രസ്സ്‌ നേതാവ്‌ പി ടി തോമസ്‌.

കോണ്‍ഗ്രസ്‌ നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും എം എം ഹസനും കേരള കോണ്‍ഗ്രസിന്‌ അനുകൂല നിലപാട്‌ സ്വീകരിച്ചതാണ്‌ പല നേതാക്കളേയൂം ചൊടിപ്പിച്ച വിഷയം. കോണ്‍ഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്‌ മൂന്നു നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന്‌ പി.ടി. തോമസ്‌ എംഎല്‍എ തുറന്നടിച്ചു.

സ്വകാര്യ സ്വത്ത്‌ പോലെ തീരുമാനിക്കേണ്ടതല്ല പാര്‍ട്ടിക്കാര്യമെന്നും പി.ടി തോമസ്‌ ആഞ്ഞടിച്ചു.സീറ്റ്‌ നിര്‍ണയത്തില്‍ ജനാധിപത്യ കീഴ്‌വഴക്കം പാലിച്ചില്ലെന്നും പി.ടി രൂക്ഷമായി പ്രതികരിച്ചു




Join WhatsApp News
Boby Varghese 2018-06-10 15:57:21
Rahul Gandhi, sitting in Delhi, will decide who should be the DCC president of Kottayam. Is that the kind of democratic values you are proud of, Mr.Thomas ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക