ഇനി 'അമ്മ' പെണ്‍മക്കളെ ഒതുക്കില്ല
FILM NEWS
10-Jun-2018

പുരുഷമേധാവിത്വത്തിന്‍റെ മാത്രം ഇടമായ അമ്മയില്‍ ചില മിനുക്കുപണികള്‍ നടക്കുകയാണിപ്പോള്‍. നാല് വനിതകളെ എക്സിക്യുട്ടീവ് കമ്മറ്റിയില്‍ അംഗങ്ങളാക്കി നല്ല വനിതാ പ്രധാനിത്യം ഉറപ്പാക്കുകയാണ് ഇത്തവണ. ശ്വേതാ മേനോന്‍, രചന നാരായണന്‍കുട്ടി, മുത്തുമണി, ഹണി റോസ് എന്നിവരാകും എക്സിക്യുട്ടീവ് കമ്മറ്റിയിലെ വനിതാ പ്രതിനിധികള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അമ്മയില്‍ വനിതകള്‍ക്ക് പ്രതിനിധ്യമില്ലെന്നും നടിമാരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമ്മയ്ക്ക് കഴിയില്ലെന്നും അമ്മയില്‍ വനതികളെ ഒതുക്കുകയാണെന്നുമുള്ള വിമര്‍ശങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന വനിതകളുടെ ചലച്ചിത്ര സംഘടന രൂപം കൊണ്ടത്. മഞ്ജു വാര്യര്‍, റിമാ കല്ലുങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരായിരുന്നു അതിന്‍റെ അമരക്കാര്‍. ഇത് അമ്മയെ ഏറെ പ്രതിരോധത്തിലാക്കിയിരിക്കുന്നു. അമ്മയില്‍ അംഗങ്ങളായ മിയ, അനുശ്രീ, ശ്വേതാ മേനോന്‍ തുടങ്ങി മിക്ക നടികളും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ചുമില്ല. മാത്രമല്ല അമ്മയ്ക്കൊപ്പം ഉറച്ചു നില്‍ക്കുകയും ചെയ്തു.
അമ്മയോടൊപ്പം ഉറച്ചു നിന്ന വനിതകള്‍ക്കാണ് ഇപ്പോള്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ഇതുവഴി വിമര്‍ശനങ്ങളെ ഒഴിവാക്കാനാണ് ശ്രമം. അമ്മയുടെ പുതിയ പ്രസിഡന്‍റായി ഏവരും സമ്മതനായ മോഹന്‍ലാല്‍ എത്തുമെന്നും ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ മാസം 24ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments