Image

വിശുദ്ധ അന്തോണിസിന്റെ തിരുന്നാള്‍ റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ ആഘോഷമായി നടന്നു

ലൂക്കോസ് ചാമക്കാല . Published on 10 June, 2018
വിശുദ്ധ അന്തോണിസിന്റെ തിരുന്നാള്‍ റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ ആഘോഷമായി നടന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെ .മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വി :അന്തോണിസിന്റെ തിരുന്നാള്‍ ഭക്തിയേതര പൂര്‍വ്വം കൊണ്ടാടി. തിരുന്നാളിനോട് അനുബന്ധിച്ചു 9 ദിവസം നീണ്ട നൊവേന ഉണ്ടായിരുന്നു. ജൂണ്‍ ഒന്നിന് ആരംഭിച്ച നൊവേനയില്‍ ഇടവക ജനങ്ങളെ കൂടാതെ സമീപ ദേവാലയത്തിലെ വിശ്വാസികള്‍ സജീവമായി പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചിരുന്നു.

ജൂണ്‍ ഒന്നിന് വി.കുര്‍ബാനക്കു ശേഷം നൊവേനയോടെ തുടക്കം കുറിച്ച് 9 ദിവസവും വൈകിട്ട് ഏഴിനു നൊവേനയും വി .കുര്‍ബാനയും നടന്നു .ഓരോ ദിവസത്തെയും നേര്‍ച്ച ഭക്ഷണം ഓരോ കുടുംബത്തില്‍നിന്ന് കൊണ്ടുവന്നിരുന്നു .ഫാ.ജോര്‍ജ് വെള്ളിയാംതടത്തില്‍ ,ഫാ .റെനി കട്ടേല്‍ ,ഫാ. പോള്‍ പൂവത്തിങ്കല്‍ . ഫൊറാന വികാരി റെവ .ഫാ. ജോസ് തറക്കല്‍ , ഇടവക വികാരി ഫാ.ജോസഫ് ആദോപ്പിള്ളി എന്നിവര്‍ ഓരോ ദിവസത്തേയും കുര്‍ബാനക്കും നൊവേനക്കും നേതൃത്വം നല്‍കി.

തിരുന്നാള്‍ദിവസം വൈകിട്ട് ആറിനു ലദിഞ്ഞോടെ തീര്‍ന്നാല്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. തുടര്‍ന്നു നൊവേനയും വിശു .കുര്‍ബാനയുടെ വാഴ്വും ഭക്തിപൂര്‍വം നടന്നു. ഫോറേന വികാരി റെവ.ഫാ ജോസ് തറക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുന്നാള്‍ കര്‍മ്മങ്ങള്‍ നടന്നു.9 ദിവസവും പാദുവായിലെ അന്തോണിസിന്റെ നൊവേനയിലും കുര്‍ബാനയിലും പങ്കെടുത്തു അനുഗ്രഹം നേടിയവര്‍ ധാരാളം .ഈ ദേവാലയത്തില്‍ ഇരിക്കുന്നു അന്തോണിസിന്റെ രൂപം 120 വര്‍ഷം പഴക്കമുള്ളതും അസാധ്യ കരിയങ്ങള്‍ നേടിത്തരുന്ന മധ്യസ്ഥനെന്നും ഫാ.ജോസഫ് ആദോപ്പിള്ളി പറഞ്ഞു. തിരുന്നാള്‍ വിജയിപ്പിക്കാന്‍ ഇടവക വികാരിക്ക് പുറമെ കൈക്കാരന്മാരായ സിബി മണലേല്‍ ,റെജി ഒഴങ്ങാലില്‍,എബ്രഹാം പുലിയലാകുന്നേല്‍ , ഫിലിപ്പ് ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കി.സ്നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു.
വിശുദ്ധ അന്തോണിസിന്റെ തിരുന്നാള്‍ റോക്‌ലാന്‍ഡ് ക്‌നാനായ ദേവാലയത്തില്‍ ആഘോഷമായി നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക