Image

മലയാളി താരങ്ങള്‍ ഉത്തേജക മരുന്ന്‌ വിവാദത്തില്‍

Published on 30 June, 2011
മലയാളി താരങ്ങള്‍ ഉത്തേജക മരുന്ന്‌ വിവാദത്തില്‍
ന്യൂഡല്‍ഹി: രണ്ട്‌ മലയാളി അത്‌ലറ്റുകളെ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതായി കണ്ടെത്തി. മലയാളി താരങ്ങളായ സിനി ജോസും ടിയാന മേരി തോമസുമാണ്‌ വിവാദത്തിലായത്‌. ഇവരുടെ രക്തത്തില്‍ നിരോധിത വസ്‌തുവായ അനബോളിക്‌ സ്റ്റിറോയിഡിന്റെ അംശം കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ ജൂണ്‍ 11 മുതല്‍ 14 വരെ നടന്ന ദേശീയ അന്തര്‍ സംസ്ഥാന അതുലറ്റിക്‌ മീറ്റിനിടെയാണ്‌ ദേശീയ ഉത്തേജക മരുന്ന്‌ ഏജന്‍സി മലയാളി കായിക താരങ്ങളുള്‍പ്പെടെയുള്ളവരുടെ സാമ്പിള്‍ ശേഖരിച്ചത്‌. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ റിലേ ടീമിലെ അംഗമാണ്‌ മുവാറ്റുപുഴ സ്വദേശിയായ സിനി.

കഴിഞ്ഞ ബുധനാഴ്‌ച മധ്യദൂര ഓട്ടക്കാരികളായ മന്‍ദീപ്‌ കൗറിനെയും ജൗന മുര്‍മുവിനെയും ഉത്തേജക മരുന്നുപയോഗിച്ചതിന്‌ അത്‌ലറ്റിക്‌ ഫെഡറേഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക