Image

തല്ലുകൊണ്ട പിണക്കം മേജര്‍ മറന്നു. ഉണ്ണിയുമായി വീണ്ടും കൂട്ടുകൂടി

Published on 11 June, 2018
തല്ലുകൊണ്ട പിണക്കം മേജര്‍ മറന്നു. ഉണ്ണിയുമായി വീണ്ടും കൂട്ടുകൂടി
തല്ലുകൊണ്ട പിണക്കം മേജര്‍ മറന്നു. ഉണ്ണിയുമായി വീണ്ടും കൂട്ടുകൂടി
പട്ടാളക്കഥകളുടെ പൊങ്ങച്ചം പറച്ചിലുകളിലൂടെ ട്രോളന്‍മാരുടെ കോമഡി കഥാപാത്രമായി മാറിയ  ആളാണ് മേജര്‍ രവി. മേജര്‍ രവിയെ മൈനര്‍ രവി എന്ന് പേരിട്ട് കളിയാക്കിയതും ട്രോളന്‍മാര്‍ തന്നെ. അസഹനീയമായ പൊങ്ങച്ചം തള്ളലുകളാണ് മേജറിനെ ഈ അവസ്ഥയില്‍ എത്തിയത്. എന്നാല്‍ ജീവിതത്തില്‍ മേജറിന് ഏറ്റവും വലിയ തിരച്ചടി കിട്ടിയത് ഒരു യുവതാരത്തില്‍ നിന്നുമാണ്. സാക്ഷാല്‍ ഉണ്ണിമുകുന്ദനില്‍ നിന്ന്. 
സംഭവം അഞ്ചാറു വര്‍ഷം പഴക്കമുള്ള കഥയാണ്. മേജര്‍ രവി മലയാള സിനിമയില്‍ വലിയ പട്ടാളക്കാരന്‍ വീരശൂര പരാക്രമിയായി വിലസുന്ന കാലം. എല്ലാവരെയും രാജ്യസ്നേഹികളാക്കി മാറ്റുന്ന സമയം. അങ്ങനെ ജോഷി സംവിധാനം ചെയ്യുന്ന സലാംകാഷ്മീര്‍ എന്ന സിനിമയില്‍ പട്ടാള സീന്‍ എടുക്കാന്‍ മേജര്‍ രവി എത്തുന്നു. അന്ന് മല്ലുസിംങ് അഭിനയിച്ചു താരമായി തിളങ്ങി നില്‍ക്കുന്ന ഉണ്ണിമുകുന്ദനും യാദൃശ്ചികമായി ലൊക്കേഷനിലെത്തി. 
ഉണ്ണിയെ കണ്ടത് മുതല്‍ മേജറിന് ഒരു അസ്വസ്ഥത തുടങ്ങി. മുമ്പ് എപ്പോഴോ ഡേറ്റ് ചോദിച്ചു ചെന്ന മേജറിനെ വേണ്ട പോലെ ഉണ്ണി ബഹുമാനിച്ചില്ലത്രേ. അതിന്‍റെ കലിപ്പ് മേജറിന്‍റെ ഉള്ളിലുണ്ട്. എന്തായാലും കിട്ടിയ ചാന്‍സ് മേജര്‍ മുതലാക്കി. പട്ടാള രംഗം എടുക്കുന്നതിനിടയില്‍ ക്യാമറയുടെ ഫീല്‍ഡിലേക്ക് അറിയാതെ കയറിപ്പോയ ഉണ്ണിയെ കണക്കിന് ചീത്ത വിളിച്ചു. സംവിധായകന്‍ ജോഷിയും മറ്റ് താരങ്ങളും മുഴുവന്‍ യൂണിറ്റും നോക്കി നില്‍ക്കെയായിരുന്നു മേജറിന്‍റെ പട്ടാളശൈലിയിലുള്ള ചീത്തവിളി. പാവം ഉണ്ണി നിസഹായനായി മാറി നില്‍ക്കേണ്ടി വന്നു. 
കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഷൂട്ടിംഗ് ലഞ്ച് ബ്രേയ്ക്കിന് പിരിഞ്ഞു. ഉണ്ണിമുകന്ദന്‍ മേജറിന് അടുത്ത് വന്ന് ക്ഷമപറയാനായി കുറച്ച് ദൂരേ മാറ്റിക്കൊണ്ടു പോയി. പക്ഷെ നടന്നത് മറ്റൊന്നാണ്. മേജറിനെ ഉണ്ണി ഇടിച്ച് നിലംപരിശാക്കി പപ്പടം പൊടിക്കുന്നത് പോലെ പൊടിച്ചു. മേജറിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ കാണുന്നത് ഇടികൊണ്ട് കരയുന്ന മേജറിനെയാണ്. എല്ലാവരും കൂടി പിടിച്ച് മാറ്റിയതുകൊണ്ടാണ് മേജര്‍ ജീവനോടെ രക്ഷപെട്ടത് എന്നായിരുന്നു പിന്നാമ്പുറ സംസാരം. 
പിന്നീട് ഉണ്ണിമുകുന്ദനുള്ള ഏരിയയില്‍ പോലും പട്ടാളക്കഥ പറഞ്ഞുകൊണ്ട് മേജര്‍ പോകാറില്ലായിരുന്നു. എന്തായാലും ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം മാറിയെന്നാണ് പുതിയ റിപ്പോട്ടുകള്‍. മേജറിന്‍റെ ഷഷ്ടി പൂര്‍ത്തി ആഘോഷ ചടങ്ങില്‍ ഉണ്ണിമുകുന്ദന്‍ എത്തുകയുണ്ടായി. മേജറിന് സമ്മാനങ്ങളും നല്‍കി ആശംസകളും നേര്‍ന്നു. മേജറാവട്ടെ ഉണ്ണിയെ കെട്ടിപിടിച്ച് സ്നേഹം അറിയിച്ചു. അങ്ങനെ പഴയൊരു സംഘട്ടന കഥയ്ക്ക് അവസാനമായി. മമ്മൂട്ടി, ലാല്‍, ആസിഫ് അലി, ജയസൂര്യ, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ മേജറിന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക