Image

യുപി ബസപകടം: ഏഴ്‌ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക്‌ പരിക്ക്‌

Published on 11 June, 2018
യുപി ബസപകടം: ഏഴ്‌ വിദ്യാര്‍ഥികള്‍ മരിച്ചു; നിരവധി പേര്‍ക്ക്‌ പരിക്ക്‌

കനൗജ്‌: യുപിയില്‍ ബസ്‌ പാഞ്ഞു കയറി ആറ്‌ വിദ്യാര്‍ഥികളും ഒരു അധ്യാപകനുമടക്കം ഏഴ്‌ പേര്‍ മരിച്ചു. കൂടാതെ അപകടത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണ്‌. ഉത്തര്‍പ്രദേശ്‌ ആഗ്ര ലഖ്‌നൗ എസ്‌പ്രസ്‌വേയില്‍ കനൗജിനടുത്ത്‌ ഇന്ന്‌ പുലര്‍ച്ചെ നാലിനാണ്‌ അപകടമുണ്ടായത്‌.

ഒരു ബസില്‍ നിന്ന്‌ മറ്റൊന്നിലേക്ക്‌ ഡീസല്‍ നിറക്കുന്നതിനിടെ ഇവരെ കടന്നുപോയ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന്റെ ബസാണ്‌ അപകടം വരുത്തിയത്‌. ബസില്‍ ഇന്ധനം നിറയ്‌ക്കുന്നതിനിടെ റോഡരികില്‍ നിന്നവര്‍ക്ക്‌ നേരെ അതിവേഗതയില്‍ വന്ന സര്‍ക്കാര്‍ ബസ്‌ പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട 6 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരണമടഞ്ഞു.

ഹരിദ്വാറിലേക്ക്‌ യാത്രാ പോവുകയായിരുന്ന സന്ത്‌ കബീര്‍ നഗര്‍ കോളേജിലെ വിദ്യാര്‍ഥികളാണ്‌ അപകടത്തില്‍പ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക