Image

എട്ട്‌ കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലവും റോഡും ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ മഴയില്‍ ഒലിച്ചുപോയി

Published on 11 June, 2018
 എട്ട്‌ കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലവും റോഡും ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ മഴയില്‍ ഒലിച്ചുപോയി

എട്ട്‌ കോടി രൂപ മുടക്കി നിര്‍മ്മിച്ച പാലവും റോഡും ഉദ്‌ഘാടനത്തിന്‌ മുമ്പ്‌ മഴയില്‍ ഒലിച്ചുപോയി. വയനാട്‌ മാനന്തവാടിയിലെ വാളാട്‌ പുതുശേരി പൊള്ളാമ്പാറ പാലത്തിന്റെ അപ്രോച്ച്‌ റോഡാണ്‌ ഉദ്‌ഘാടനത്തിനു മുമ്പേ തകര്‍ന്നത്‌.

പ്രദേശവാസികളുടെ പതിറ്റാണ്ടുകളുടെ ആവശ്യമായിരുന്നു പാലവും റോഡവും വേണമെന്നത്‌. താല്‍ക്കാലിക മരപ്പാലത്തിന്‌ പകരം പുതിയ പാലം പണിയുന്നതിന്‌ സര്‍ക്കാര്‍ അനുവദിച്ച എട്ടു കോടി രൂപ അശാസ്‌ത്രീയമായ നിര്‍മ്മാണത്തിലൂടെ പാഴാക്കിയെന്ന്‌ ആക്ഷേപമുണ്ട്‌.

നേരത്തെയുള്ള മരപ്പാലം കനത്തമഴയില്‍ തകരുന്നതു കൊണ്ട്‌ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ്‌ ആളുകള്‍ സ്‌കൂളിലേക്കും ആശുപത്രികളിലും മറ്റും പോയിരുന്നത്‌. ജനങ്ങളുടെ ദീര്‍ഘനാളയായിട്ടുള്ള പ്രതീക്ഷയാണ്‌ ഉദ്‌ഘാടനത്തിന്‌ മുമ്പേ മഴയില്‍ തകര്‍ന്നത്‌. 20 മീറ്റര്‍ വീതിയുള്ള റോഡ്‌ 60 മീറ്ററോളം നീളത്തിലാണ്‌ തകര്‍ന്നിരിക്കുന്നത്‌. ഇതോടെ ഇവിടുത്തെ ഗതാഗത തടസപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക