Image

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ രണ്ടു കുട്ടികളും ആയയും മരിച്ചു

Published on 11 June, 2018
കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ രണ്ടു കുട്ടികളും ആയയും മരിച്ചു

കൊച്ചിയില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ മൂന്ന്‌ മരണം. മരടിലെ കിഡ്‌സ്‌ വേര്‍ഡ്‌ ഡേ കെയര്‍ സെന്ററിലെ രണ്ടു കുട്ടികളും ആയയുമാണ്‌ അപകടത്തില്‍ മരിച്ചത്‌.വിദ്യാലക്ഷ്‌മി,ആദ്യതന്‍ (നാല്‌) എന്നീ കുട്ടികളും ലതാ ഉണ്ണിയുമാണ്‌ (ആയ) മരിച്ചത്‌. പരിക്കേറ്റ െ്രെഡവര്‍ ബാബുവും ഒരു കുട്ടിയും ചികിത്സയിലാണ്‌. ഇതില്‍ െ്രെഡവറുടെ നില ഗുരുതരമാണെന്നാണ്‌ ലഭിക്കുന്ന വിവരം

മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ്‌ ബസ്‌ മറിഞ്ഞാണ്‌ അപകടം. നിയന്ത്രണം വിട്ടതാണ്‌ അപകട കാരണം. അപകടത്തില്‍പ്പെട്ട കുട്ടികളെയും െ്രെഡവറും ആയയും നാട്ടുകാര്‍ കുളത്തില്‍ നിന്നും പുറത്തെടുത്ത്‌ പിഎസ്‌ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്നും പുറപ്പെടുമ്പോള്‍ ബസില്‍ പത്ത്‌ കുട്ടികളുണ്ടായിരുന്നതായി ഡേ കെയര്‍ സെന്റര്‍ അധികൃതര്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ്‌ 3.45 ഓടെയാണ്‌ സംഭവമുണ്ടായത്‌. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിച്ച അവസരത്തില്‍ വാന്‍ നിയന്ത്രണം വിട്ട്‌ മറിയുകായിരുന്നു. നാട്ടുകാരാണ്‌ അപകടം അറിഞ്ഞ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ തുടക്കമിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക