Image

ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്

കെ.പി. ആന്‍ഡ്രൂസ് കുന്നുപറമ്പില്‍ Published on 12 June, 2018
ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്
ന്യു യോര്‍ക്ക്: ഞങ്ങള്‍ എപ്പോഴും നമ്മളുടെ സമൂഹത്തെ കരുതുന്നു' എന്ന മുദ്രാവാക്യത്തോടെ ക്വീന്‍സ് വില്ലേജിലെ കേരളാ കള്‍ച്ചറല്‍ അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്സ് കേരളാ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് വിജയപ്രദമായി നടത്തി.

അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ അജിത്ത് കൊച്ചുകുഡിയില്‍ ഏബ്രഹാം എല്ലാവരേയും സ്വാഗതം ചെയ്തു. കോര്‍ഡിനേറ്റേഴ്സ്ശ്രീ.കെ.പി. ആന്‍ഡ്രൂസ്, ശ്രീ കളത്തില്‍ (സ്റ്റാന്‍ലി) വറുഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീ. രാഘവന്‍ കപൂര്‍ ക്ലാസ് എടുത്തു. 30 അംഗങ്ങള്‍ ഈ ക്ലാസില്‍ പങ്കെടുത്തു.

അംഗങ്ങളുടെ ആവശ്യപ്രകാരം അടുത്ത ക്ലാസ് ജൂലൈ 28-ാം തീയതി നടത്തുവാന്‍ തീരുമാനിക്കുകയും പ്രസ്തുത ക്ലാസിലേക്ക് രജിസ്ട്രേഷന്‍ ആരംഭിക്കുകയും ചെയ്തു. ഈ ക്ലാസില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുകയോ കോര്‍ഡിനേറ്റര്‍ ആയ ശ്രീ.കെ.പി. ആന്‍ഡ്രൂസിനെ 516 326 0969/ 516 849 2560 എന്നീ നമ്പരില്‍ബന്ധപ്പെടുകയോ വേണം 

ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്ഡിഫന്‍സീവ് ഡ്രൈവിംഗ് കോഴ്‌സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക