Image

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.

സന്തോഷ് പിള്ള. Published on 12 June, 2018
ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക്  തുടക്കമായി.
ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പല്ലാവൂര്‍ ശ്രീധരന്‍െയും, പല്ലാവൂര്‍ ശ്രീകുമാറിന്‍െയും നേതൃത്വത്തില്‍ വാദ്യഘോഷങ്ങള്‍ ആരംഭിച്ചു. ജൂണ്‍ 13 വൈകുന്നേരം നടക്കുന്ന വിളക്കാചാരത്തിന്റെ ഭാഗമായി ക്ഷേത്ര തന്ത്രിയും, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയും ആയിരുന്ന കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്നും ശ്രീ കൃഷ്ണ വിഗ്രഹം പുറത്തേക്കെഴുന്നള്ളിക്കും. ക്ഷേത്ര പൂജാരികളായ നീലമന വിനയന്‍ നമ്പൂതിരിയും, ഇരിഞ്ഞാടപ്പള്ളി പദ്മനാഭന്‍ നമ്പൂതിരിയും വാര്‍ഷികത്തോടനുബന്ധിച്ച പൂജാദി കര്‍മങ്ങള്‍ നിര്‍വ്വഹിക്കും. 

പല്ലാവൂര്‍ സഹോദരന്മാരും, ശിഷ്യരും പഞ്ചാരിയില്‍ തീര്‍ക്കുന്ന നാദപ്രപഞ്ചവും, താലപ്പൊലിയും, മുത്തുകുടയും വിഗ്രഹഘോഷയാത്രക്ക് അകമ്പടിയേകും. ഈ വര്‍ഷത്തെ വിഗ്രഹ പ്രതിക്ഷണ ഘോഷയാത്ര ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാക്കി തീര്‍ക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ കഠിനപ്രയത്‌നം ചെയ്യുന്നുണ്ടെന്ന് കേരള ഹിന്ദു സൊസൈറ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ആഘോഷങ്ങളുടെ ഭാഗമായി, നങ്ങ്യാര്‍ കൂത്ത്, വാദ്യസംഗമം, കഥകളി, പകല്‍ പൂരം എന്നീ കലാരൂപങ്ങളും അരങ്ങേറും. വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ പറയെടുപ്പില്‍ അനേകം ഭക്ത ജനങ്ങള്‍ പങ്കെടുത്തു എന്ന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. 

ക്ഷേത്രം അലങ്കരിക്കുന്നതിനും, സന്ദര്‍ശകര്‍ക്ക് അന്നദാനം നടത്തുന്നതിനും മറ്റുമായി അനേകം ഭക്തര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ക്ഷേത്രകലകള്‍ ആസ്വദിക്കാനും, അഭിഷേകാദി പൂജകളില്‍ പങ്കെടുക്കുവാനും എല്ലാ ഭക്ത ജനങ്ങളും എത്തിച്ചേരണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക്  തുടക്കമായി.ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക്  തുടക്കമായി.ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക്  തുടക്കമായി.ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക്  തുടക്കമായി.ഡാലസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍  പ്രതിഷ്ഠ ദിന ആഘോഷങ്ങള്‍ക്ക്  തുടക്കമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക