Image

ബെംഗളൂരുവില്‍ എടിഎം തുറന്ന്‌ അഞ്ച്‌ ലക്ഷം കവര്‍ന്നു

Published on 12 June, 2018
ബെംഗളൂരുവില്‍ എടിഎം തുറന്ന്‌ അഞ്ച്‌ ലക്ഷം കവര്‍ന്നു

കാനറബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത്‌ സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ്‌ അഞ്ച്‌ ലക്ഷം രൂപ മോഷണം പോയത്‌. ശനിയാഴ്‌ച രാത്രിയിലാണ്‌ മോഷണം നടന്നതെന്ന്‌ പോലീസ്‌ പറഞ്ഞു �പിറ്റേന്ന്‌! ബാങ്ക്‌ അധികൃതര്‍ എടിഎം പ്രവര്‍ത്തനരഹിതമായ മെസേജ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌കാശ്‌ നിറയ്‌ക്കാന്‍ എത്തിയതോടെ ആണ്‌ വിവരം അറിയുന്നത്‌.

മെഷീന്‍ തകരാറിലായത്‌ മോഷണത്തെ തുടര്‍ന്നെന്ന്‌ മനസ്സിലാക്കിയ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എടിഎമ്മിലെ സിസിടിവി കാമറകളില്‍ ഒരെണ്ണം ദിശമാറ്റി വച്ചിരുന്നു. മറ്റൊന്ന്‌ തുണികൊണ്ട്‌ മൂടിയ അവസ്ഥയിലായിരുന്നു. എടിഎമ്മിനു മുന്നില്‍ സെക്യൂരിറ്റി ഇല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക