Image

ഇടപ്പളളി പളളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ മാതാപിതാകള്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യപ്പെട്ട്‌ ശിശുക്ഷേമ സമിതിയില്‍

Published on 12 June, 2018
ഇടപ്പളളി പളളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ മാതാപിതാകള്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യപ്പെട്ട്‌ ശിശുക്ഷേമ സമിതിയില്‍

ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞ ദമ്പതിന്മാര്‍ കുട്ടിയെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാകളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റു സാഹചര്യവും വിലയിരുത്തിയ ശേഷം തീരുമാനം എടുക്കാമെന്ന്‌ ശിശുക്ഷേമ സമിതി വ്യക്തമാക്കി.

കുഞ്ഞിനെ ഉപേക്ഷിച്ചത്‌ സാമ്പത്തികശേഷിയില്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസം ഭയന്നാണെന്നാണ്‌ പിതാവ്‌ ടിറ്റോ മുമ്പ്‌ പൊലിസിന്‌ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്‌ തെറ്റാണെന്നും ചെയ്‌ത പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയാണെന്നും മാതാ പിതാകള്‍ ശിശുക്ഷേമ സമിതിയോടു പറഞ്ഞു.

കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചുവെന്ന കേസില്‍ റിമാന്റിലായിരുന്ന ഇവര്‍ക്ക്‌ ജാമ്യം ലഭിച്ചതോടെയാണ്‌ കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചത്‌. പത്ത്‌ മാസം പ്രായമുളള കുഞ്ഞ്‌ ഇപ്പോള്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക