Image

സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കും നേതാക്കന്മാര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരാന്‍ ഒരുങ്ങി കെ.പി.സി.സി

Published on 12 June, 2018
സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കും നേതാക്കന്മാര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരാന്‍ ഒരുങ്ങി കെ.പി.സി.സി
സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രതികരണങ്ങള്‍ക്കും ചാനല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ക്കും നേതാക്കന്മാര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരാന്‍ ഒരുങ്ങി കെ.പി.സി.സി നേതൃത്വം. ഇന്ന് ചേര്‍ന്ന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതുസംബന്ധിച്ച് നടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് അദ്ധ്യക്ഷന്‍ എം.എം.ഹസനെ കെ.പി.സി.സി ചുമതലപ്പെടുത്തി.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് യുവ എം.എല്‍.എമാര്‍ അടക്കം നേതൃത്വത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ വഴി വിമര്‍ശനം ചൊരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നടപടി.അതേസമയം, യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. പാര്‍ട്ടിക്കുവേണ്ടി വെള്ളം കോരിയിട്ട് തന്നെ തഴഞ്ഞുവെന്നും സ്വന്തം നാട്ടില്‍ സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും യോഗത്തില്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. 

തളര്‍ന്നുകിടന്നവരെപോലും അംഗങ്ങളാക്കിയപ്പോഴും കെ.പി.സി.സി തന്നെ തഴഞ്ഞു. എന്‍.എസ്.എസ് പുറത്താക്കിയ ആളെ ചെങ്ങന്നൂരില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയതും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ ഭാരം മൂന്നുപേരുംകൂടി താങ്ങി പിടലി ഒടിക്കരുതെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക