Image

പി.സി.എന്‍.എ.കെ: സഹോദരിമാര്‍ക്കായി പ്രത്യേക സെക്ഷനുകള്‍

Published on 12 June, 2018
പി.സി.എന്‍.എ.കെ: സഹോദരിമാര്‍ക്കായി പ്രത്യേക സെക്ഷനുകള്‍
ന്യൂയോര്‍ക്ക് : ജൂലൈ മാസം 5 മുതല്‍ 8 വരെ സ്പ്രിങ്ങ് ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നതായ 36ാ മത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സില്‍ സഹോദരിമാര്‍ക്കായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും ശനിയാഴ്ച രാവിലെയുമായി പ്രത്യേക സെക്ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നു.

വളരെ പ്രാര്‍ത്ഥനയോടും ഐക്യതയോടും കൂടി നടത്തപ്പെടുന്നതായ ഈ കോണ്‍ഫറന്‍സില്‍ സഹോദരിമാര്‍ക്ക് ഒരുമിച്ച് കടന്നുവന്ന് ദൈവത്തെ ആരാധിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇടയാകുന്നതരത്തിലാണ് ഈ സെക്ഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ മീറ്റിങ്ങുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനുഗ്രഹിക്കപ്പെട്ട ദൈവദാസിമാര്‍ കടന്നുവന്ന് വചനത്തില്‍ നിന്ന് ശുശ്രൂഷിക്കുകയും അവരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യും.

പിസിഎന്‍എകെ സമ്മേളനത്തില്‍ ആദ്യമായിട്ട് കടന്നുവന്ന് ദൈവവചനം ഘോഷിക്കുന്ന പ്രൊഫസര്‍ മായാ ശിവകുമാര്‍, സഹോദരിമാരായ ജെസി സാജു മാത്യു, സൗധാ സുരേഷ് എന്നിവര്‍ ഏവരുടെ പ്രഭാഷണം ഏവര്‍ക്കും അനുഗ്രഹകരമായി തീരുമെന്ന് നാഷണല്‍ ലേഡീസ് കോര്‍ഡിനേറ്റര്‍ ആഷാ ഡാനിയേല്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടന്നുവരുന്ന സഹോദരിമാര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് രജിസ്റ്റര്‍ ചെയ്ത് കോണ്‍ഫറന്‍സില്‍ പങ്കാളികള്‍ ആകണമെന്ന് കോണ്‍ഫറന്‍സിന്റെ നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ബെഥേല്‍ ജോണ്‍സണ്‍, വെസ്‌ലി മാത്യു, ബാബുക്കുട്ടി ജോര്‍ജ്, ഷോണി തോമസ്, പാസ്റ്റര്‍ തോമസ് ഇടിക്കുള, ആഷാ ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്ത: നിബുവെള്ളവന്താനം
(PCNAK നാഷണല്‍ മീഡിയാ കോര്‍ഡിനേറ്റര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക