ദീപിക പദുക്കോണിന്റെ ഫ്ളാറ്റുള്പ്പെട്ട കെട്ടിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ
Published on 13 June, 2018
മുംബൈയിലെ ഫഌറ്റില്‍ തീപിടുത്തം. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫ്ളാറ്റുള്പ്പെട്ട കെട്ടിട സമുച്ചയത്തിലാണ് വന്‍ അഗ്നിബാധ ഉണ്ടായത്. വര്‍ളിയിലുള്ള ബഹുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. 90 കുടുംബംങ്ങളാണ് അവിടെ താമസിക്കുന്നത്. കെട്ടിടത്തിലെ മുപ്പത്തിമൂന്നാം നിലയില്‍ നിന്ന് ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് തീ പടര്‍ന്നത്. അഞ്ച് അഗ്നിശമനസേന യുണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കു പറ്റിയിട്ടില്ലെന്നും സൂചനയുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല