Image

മധ്യപ്രദേശ്‌ ഗോരക്ഷാ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‌ ക്യാബിനറ്റ്‌ പദവി

Published on 13 June, 2018
മധ്യപ്രദേശ്‌ ഗോരക്ഷാ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‌ ക്യാബിനറ്റ്‌ പദവി
ഭോപ്പാല്‍: മധ്യപ്രദേശ്‌ ഗോരക്ഷാ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ സ്വാമി അഖിലേശ്വരാനന്ദിന്‌ ക്യാബിനറ്റ്‌ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കഴിഞ്ഞ മാസം അഖിലേശ്വരാനന്ദ്‌ ഉള്‍പ്പടെ അഞ്ച്‌ മത നേതാക്കള്‍ക്ക്‌ സഹ മന്ത്രി പദവി നല്‍കിയിരുന്നു. ഇവരെയെല്ലാം സംരക്ഷണപദ്ധതിയുടെ ഭാഗമായി രൂപവത്‌കരിച്ച പാനലിലും ഉള്‍പ്പെടുത്തിയി ഇവരില്‍ ചിലരുമായി സ്വാമി അഖിലേശ്വരാനന്ദിന്‌ വിയോജിപ്പുണ്ട്‌. ഈ കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. കത്തില്‍ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.
അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഈ പദവി നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

അനുവാദമില്ലാതെ പാനലില്‍ അംഗമാക്കിയത്‌ തന്നെ അമ്‌ബരപ്പിച്ചിരുന്നു. വിവാദ നേതാക്കള്‍ക്കൊപ്പം തന്റെ പേരും ഉള്‍പ്പെടുത്തിയത്‌ അപമാനമുണ്ടാക്കിയ നടപടിയാണ്‌. ഇത്‌ അന്നേ എതിര്‍ത്തിരുന്നതായും അദ്ദേഹം പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക