Image

കെപിസിസി വക്താവ്‌ സ്ഥാനംഒഴിയുമെന്ന്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍

Published on 13 June, 2018
കെപിസിസി വക്താവ്‌ സ്ഥാനംഒഴിയുമെന്ന്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍


തിരുവനന്തപുരം : രാജ്യസഭാ സീറ്റ്‌ വിഷയത്തില്‍ കോണ്‍ഗ്രസ്സില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ കെപിസിസി വക്താവ്‌ സ്ഥാനം ഒഴിയുമെന്ന്‌ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍. തന്നെ കെപിസിസി വക്താവ്‌ സ്ഥാനത്തുനിന്ന്‌ മാറ്റാന്‍ ആവശ്യപ്പെട്ട്‌ ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്നുമെന്ന്‌ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഗ്രൂപ്പുകാരുടെ ഇഷ്ടത്തിനനുസരിച്ച്‌ സംസാരിക്കനാവില്ലെന്നും ഓരോരുത്തര്‍ക്ക്‌ വേണ്ടി വാദിക്കുമ്‌ബോള്‍ അവരുടെ ഗ്രൂപ്പാക്കി മാറ്റുന്നുവെന്നും രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക