Image

മാനസിക പീഡനം: പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടിയ സംഭവം; സിപിഎമ്മിനെതിരേ ബന്ധുക്കള്‍

Published on 13 June, 2018
മാനസിക പീഡനം: പഞ്ചായത്ത് പ്രസിഡന്റ് കായലില്‍ ചാടിയ സംഭവം; സിപിഎമ്മിനെതിരേ ബന്ധുക്കള്‍

കൊച്ചി: എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കൃഷ്ണന്‍ (74) കായലില്‍ ചാടിയ സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണവുമായി ബന്ധുക്കള്‍. പാര്‍ട്ടിയില്‍നിന്‌നുള്ള മാനസിക പീഡനം മൂലമാണ് കൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സഹോദരീ പുത്രന്‍ രേണു പറഞ്ഞു. ചൊവ്വാഴ്ച രാത്രി ബോട്ടില്‍നിന്ന് കൊച്ചിക്കായലില്‍ ചാടിയ  കൃഷ്ണനായുള്ള തിരച്ചില്‍ തുടരുകയാണ്.   

മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചാണ് കൃഷ്ണന്‍ പഞ്ചായത്ത് പ്രസിഡന്റായതെന്നും ഒരു ആരോപണം പോലും അദ്ദേഹത്തിനെതിരേ ഉണ്ടായിട്ടില്ലെന്നും കൃഷ്ണന്റെ അനന്തരവന്‍ രേണു പറയുന്നു. എന്നാല്‍, പാര്‍ട്ടിയ്ക്കകത്തുനിന്നും പല സമ്മര്‍ദ്ദങ്ങളുമുണ്ടായി. പാര്‍ട്ടി യോഗങ്ങളില്‍ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

കുടുംബത്തിന് സാമ്പത്തികമായി യാതൊരു പ്രശ്‌നവുമില്ല രേണു വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് വൈപ്പിനില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേക്കുള്ള ഫെറി ബോട്ടില്‍ നിന്ന് കൃഷ്ണന്‍ കായലിലേക്ക് ചാടിയത്. ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ ആത്മഹത്യാ കുറിപ്പ് ഏല്‍പിച്ചിട്ടായിരുന്നു ചാടിയത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്ണന് രണ്ടു മാസം മുമ്പ് അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക