നടിയെ ആക്രമിച്ച കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്
VARTHA
13-Jun-2018
കൊച്ചി: നടിയെ ആക്രമിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും പക്ഷപാതപരമാണെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചു. തനിക്കെതിരെ തെളിവില്ലെന്നും തനിക്ക് പങ്കില്ലെന്നും ദിലീപ് ഹര്‍ജിയില്‍ അവകാശപ്പെട്ടു. ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തത്. സംസ്ഥാന അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ല. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
അതേസമയം കേസിലെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപ് നടത്തുന്നതെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. കേസില്‍ പ്രത്യേക കോടതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ 18ന് വിധി വരും. വിധി വന്നാല്‍ ഉടന്‍ വിചാരണ തുടങ്ങും. ഈ സാഹചര്യത്തില്‍ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണ് ദിലീപിന്റെ പുതിയ ഹര്‍ജിയെന്നാണ് പ്രോസിക്യുഷന്റെ വിലയിരുത്തല്‍. അടുത്ത ദിവസം ഹൈക്കോടതി ഹര്‍ജി പരിഗണിക്കും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments