Image

പ്രവാസി വിദ്യാര്‍ത്ഥിക്ക് ഐഐടി എന്‍ട്രന്‍സ് പതിമൂന്നാം റാങ്ക്

Published on 13 June, 2018
പ്രവാസി വിദ്യാര്‍ത്ഥിക്ക് ഐഐടി എന്‍ട്രന്‍സ് പതിമൂന്നാം റാങ്ക്

ജിദ്ദ: ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ പതിമൂന്നാം റാങ്ക് നേടിയ ഷറഫിയ കെഎംസിസി പ്രസിഡന്റ് ചെറി മഞ്ചേരിയുടെ പുത്രന്‍ ജാബിര്‍ അലിയെ ഷറഫിയ കെഎംസിസി സ്‌നേഹസ്പര്‍ശം കമ്മിറ്റി അനുമോദിച്ചു. 

ജിദ്ദ അല്‍നൂര്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ജാബിര്‍ അലി. ഷറഫിയ കെഎംസിസി ഓഫിസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജാബിര്‍ അലിക്കുള്ള ഉപഹാരം നിസാം മന്പാട് ചെറി മഞ്ചേരിക്ക് കൈമാറി. സികെ ശാക്കിര്‍ ഉല്‍ഘാടനം ചെയ്തു. കുഞ്ഞാപ്പ നാലകത്, മുജീബ് തൃശൂര്‍, നാദിര്‍ഷ ആലുവ, അയ്യൂബ് സീമാടന്‍, ബാവ അരിന്പ്ര, സിസി റസാഖ്, ബഷീര്‍ ഫറോക്, നാണി മുണ്ടക്കല്‍, മുഹമ്മദ് അലി കോങ്ങാട് സംബന്ധിച്ചു. നാസര്‍ ഒളവട്ടൂര്‍ സ്വാഗതവും സിടി ശിഹാബ് നന്ദിയും പറഞ്ഞു. 

റിപ്പോര്‍ട്ട് : കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക