Image

പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍ ജൂണ്‍ 30, ജൂലൈ 1 തീയതികളില്‍

Published on 13 June, 2018
പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാള്‍ ജൂണ്‍ 30, ജൂലൈ 1 തീയതികളില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഫ്രസ്‌നോ ഇല്ലിനോയിസ് സ്ട്രീറ്റിലുള്ള സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വി. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപെരുന്നാള്‍ 2018 ജൂണ്‍ 30 (ശനി) ജൂലൈ 1 (ഞായര്‍) തീയതികളില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊണ്ടാടുന്നു.

ജൂണ്‍ 30 ശനിയാഴ്ച വൈകിട്ട് 6ന് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തയെ ഇടവക വികാരി ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശിന്റെ നേതൃത്വത്തില്‍ ദേവാലയഭരണ സമിതിയംഗങ്ങളും വിശ്വാസികളും ചേര്‍ന്നു സ്വീകരിക്കും.തുടര്‍ന്ന് വൈകിട്ട് കൊടി ഉയര്‍ത്തുന്നതോടുകൂടി 2018 ലെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിക്കും. സന്ധ്യാ പ്രാര്‍ഥനക്കുശേഷം നടക്കുന്ന വചനപ്രഘോഷണ ശുശ്രൂഷക്കും, റാസക്കും, ആശീര്‍വാദത്തിനും അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. തുടര്‍ന്ന് ഗാനശുശ്രൂഷയും ഉണ്ടായിരിക്കും

ജൂലൈ 1 ഞായാറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് റാസയും, മധ്യസ്ഥ പ്രാര്‍ഥനയും, ആശീര്‍വാദവും, സ്‌നേഹവിരുന്നിനും ശേഷം കൊടിയിറക്കോടു കൂടി പെരുന്നാള്‍ സമാപിക്കും.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളും ഇടവകയുടെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഇടവക വികാരി റവ.ഫാ.ഐസക് ബി. പ്രകാശ്, സെക്രട്ടറി ജോണി റ്റി. വര്‍ഗീസ് , ട്രസ്റ്റീ ജേക്കബ് ശാമുവേല്‍, കണ്‍വീനര്‍മാരായ വര്‍ക്കി കുര്യക്കോ നിബു രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന മാനേജിംഗ് കമ്മറ്റി അറിയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക