Image

കൊച്ചിയില്‍ വീണ്ടും 1.30 കോടിയുടെ വിദേശ കറന്‍സി പിടികൂടി

Published on 14 June, 2018
കൊച്ചിയില്‍ വീണ്ടും 1.30 കോടിയുടെ വിദേശ കറന്‍സി പിടികൂടി

കൊച്ചി: കൊച്ചിയില്‍ വീണ്ടും വന്‍ കറന്‍സി വേട്ട. നെടുമ്‌ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ്‌ കറന്‍സി പിടികൂടിയത്‌. പുലര്‍ച്ചെ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറന്‍സിയാണ്‌ പിടിച്ചത്‌. സംഭവത്തില്‍ മാള സ്വദേശി വിഷ്‌ണുവിനെ കസ്റ്റംസ്‌ അറസ്റ്റ്‌ ചെയ്‌തു. ഷാര്‍ജയിലേക്ക്‌ പോകാനായി എത്തിയ വിഷ്‌ണുവിന്റെ ബാഗില്‍ നിന്ന്‌ കറന്‍സി പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞദിവസം അഫ്‌ഗാന്‍ സ്വദേശിയില്‍നിന്നും പത്തരകോടിയുടെ വിദേശ കറന്‍സി പിടികൂടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക