Image

അപര്‍ണാ പ്രശാന്തിക്കെതിരെ വധഭീഷണി; ഒരാള്‍ കൂടി അറസ്റ്റില്‍

Published on 14 June, 2018
അപര്‍ണാ പ്രശാന്തിക്കെതിരെ വധഭീഷണി;  ഒരാള്‍ കൂടി അറസ്റ്റില്‍


തിരുവനന്തപുരം: അല്ലു അര്‍ജുന്റെ സിനിമയെ വിമര്‍ശിച്ചതിന്റെ പേരില്‍ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തക ഗീതയുടെ മകളുമായ അപര്‍ണാ പ്രശാന്തിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തതിന്‌ പൊന്നാനി സ്വദേശി ഷബീറിനെയാണ്‌ പെരിന്തല്‍മണ്ണ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മലയാളത്തിലേക്ക്‌ മൊഴിമാറ്റി റിലീസ്‌ ചെയ്‌ത എന്റെ പേര്‌ സൂര്യ, എന്റെ നാട്‌ ഇന്ത്യ' എന്ന ചിത്രം കണ്ട്‌ തലവേദന സഹിക്കാനാകാതെ ഇറങ്ങേണ്ടി വന്നു എന്ന അപര്‍ണ പ്രശാന്തിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്‌ നേരെയാണ്‌ സൈബര്‍ ആക്രമണം നടന്നത്‌. തെറിവിളിയും അശ്ലീല പരാമര്‍ശങ്ങളും അതിരുകടന്നതിനെ തുടര്‍ന്ന്‌ അപര്‍ണ മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക്ക്‌ സെല്ലിലും പരാതി നല്‍കി.

തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഷബീര്‍ കില്ലര്‍ യോദ്ധാവ്‌, ഷബി അഫ്‌താന, ഷബി എന്നീ ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളുപയോഗിച്ച്‌ ഷബീര്‍ നിരന്തരം അപര്‍ണയെ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയത്‌. കേസില്‍ മണ്ണാര്‍ക്കാട്‌ സ്വദേശി നിയാസും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക