Image

കെവിന്‍ കേസിലെ പ്രതി വീഡിയോ കോള്‍ ചെയ്ത സംഭവം കോടതി സ്വമേധയാ കേസെടുത്തു

Published on 14 June, 2018
കെവിന്‍ കേസിലെ പ്രതി വീഡിയോ കോള്‍ ചെയ്ത സംഭവം കോടതി സ്വമേധയാ കേസെടുത്തു
കെവിന്‍ കേസിലെ പ്രതി വീഡിയോ കോള്‍ ചെയ്ത സംഭവം ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സ്വമേധയാ കേസെടുത്തു. കേസിലെ ഏഴാം പ്രതി ഷെഫിന്‍ ആണ് കോടതി വളപ്പില്‍ വെച്ച് വീഡിയോ കോളിംഗ് നടത്തിയത്. ഏറ്റുമാനൂര്‍ സിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷെഫിനെ കൂടാതെ ഫോണ്‍ കൊടുത്ത ബന്ധവും വീഡിയോ കോളിലൂടെ സംസാരിച്ചവരും പ്രതികളാകും.
ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ പൊലിസിന്റെ മുന്നില്‍ വാഹനത്തിലിരുന്നാണ് പ്രതിയായ ഷെഫിന്‍ ബന്ധുവായ യുവതിയുടെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടുസംസാരിച്ചത്.
കോടതി വളപ്പില്‍ നില്‍ക്കുമ്‌ബോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തി. ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. നിറഞ്ഞ ചിരിയോടെയായിരുന്നു ഷെഫിന്റെ ഭാവങ്ങളും ഇരിപ്പും. എല്ലാം കണ്ടും അറിഞ്ഞും സമീപത്ത് പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് പൊലീസ് വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നത് തുടരുന്നതായുള്ള ആരോപണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക