Image

ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു

Published on 14 June, 2018
ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ഊട്ടികൂനൂര്‍ റോഡിലെ മന്ദാഡയിലാണ് അപകടമുണ്ടായത്. 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഊട്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോയന്പത്തൂരില്‍ നിന്നും ഊട്ടിക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് 100 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വളരെ പണിപ്പെട്ടാണ് പരിക്കേറ്റവരെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയില്‍ എത്തിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക