Image

രാ.വണ്ണിന്റെ ആനിമേറ്റര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍

Published on 26 March, 2012
രാ.വണ്ണിന്റെ ആനിമേറ്റര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായ സയന്‍സ് ഫിക്ഷന്‍ ചിത്രം രാ.വണ്ണിന്റെ ആനിമേഷന്‍ ചുമതല വഹിച്ച യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരപരിക്ക്. മുംബൈയില്‍ നിന്ന് ഓട്ടോയില്‍ മടങ്ങുകയായിരുന്ന 28 കാരിയായ ചാരു കണ്ഡലാണ് അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ കഴിയുന്നത്.

മികച്ച അനിമേഷനുംള്ള ദേശീയ പുരസ്‌കാരം രാ.വണ്ണിന് ലഭിച്ചതിന്് മുംബൈയിലെ ഒരു ഹോട്ടലില്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കിയ ശേഷം മടങ്ങുംവഴിയായിരുന്നു അപകടം. അമിതവേഗത്തില്‍ എതിരെ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ചാരു കണ്ഡലിന്റെ സഹോദരി ഋതു, സുഹൃത്ത് വിക്രാന്ത് ഗോയല്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സെപ്ഷല്‍ ഇഫക്ട്‌സ് വിഭാഗത്തിലാണ് രാ.വണ്‍ ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയത്. ഇതിന്റെ മുഖ്യചുമതല വഹിച്ചത് ചാരു കണ്ഡലായിരുന്നു.

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഓടിച്ചിരുന്ന മനോജ് ഗൗതം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക