Image

പ്രേമ ആന്റണി തെക്കേക്കിന് ഫോമയുടെ മികച്ച മലയാളി ബിസിനസ്സ് വുമണ്‍ അവാര്‍ഡ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 14 June, 2018
പ്രേമ ആന്റണി തെക്കേക്കിന് ഫോമയുടെ മികച്ച മലയാളി ബിസിനസ്സ് വുമണ്‍ അവാര്‍ഡ്
ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 201618 കാലഘട്ടത്തിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സമൂഹത്തിലെ സ്ത്രീരത്‌നങ്ങള്‍ക്കും ഈ പ്രാവശ്യം അംഗീകാരം നല്‍കണമെന്ന ആശയവുമായാണ് അവാര്‍ഡു കമ്മറ്റി, കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രേമ അന്റണി തെക്കേക്കിനെ തിരഞ്ഞെടുത്തത്.

ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് ചെയര്‍മാനായി, ദിലിപ് വെര്‍ഗ്ഗീസ്, തോമസ് കര്‍ത്തനാള്‍ എന്നിവര്‍ കമ്മറ്റി അംഗ
ങ്ങളായുമാണ് അവാര്‍ഡ് കമ്മറ്റി പ്രവര്‍ത്തിക്കുന്നത്. നേഴ്‌സിങ്ങ് ഹോം ബസിനസ്സില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ശക്തയായ ബിസിനസ്സ് വുമണ്‍ ആണ് പ്രേമ ആന്റണി തെക്കേക്ക്. 

കോട്ടയത്തിനുത്ത്  
പിറവത്തു നിന്നും 1980 ല്‍ സ്റ്റുഡന്റ് വിസയില്‍ അമേരിക്കയില്‍ എത്തിയ പ്രേമ, ശേഷം ഗ്രീന്‍കാര്‍ഡിലേക്ക് മാറുകയും, പിന്നീട് ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി തെക്കേക്കിനെ വിവാഹം ചെയ്തു. 

ലുഥിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നേഴ്‌സിംഗ് ബിരുദമെടുത്ത പ്രേമ, അമേരിക്കയിലെത്തി എം.ബി.എയും എടുത്തു. 
പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്കിലാണു നഴ്‌സിംഗ് ബിരുദമെടുത്തത്. ഇന്ത്യന്‍ പ്രസിഡന്റിന്റെ മെഡലും ലഭിച്ചിരുന്നു.

1999 തിലാണ് ഒരു നേഴ്‌സിങ്ങ് ഹോമുമായി ബിസിനസ്സ് രംഗത്തേക്ക് വരുന്നത്. ഇന്ന് വിവിധ നേഴ്‌സിംഗ് ഹോമുകളുമായി തന്റെതായ ബസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തു പ്രേമ.

തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര അനുകൂലമല്ലായിരുന്നു, ഓര്‍മ്മയില്‍ നിന്നു പ്രേമ ചികഞ്ഞെടുത്തു. നേഴ്‌സിംഗ് ഹോം ബിസിനസ്സ് ഒരു അമേരിക്കന്‍ ഡോമിനേറ്റഡ് ബിസിനസ്സ് ആണ്. ചില സന്ദര്‍ഭങ്ങളില്‍ തന്റെ ജോലിക്കാര്‍ ജോലി എടുക്കുന്നതില്‍ ബുദ്ധിമുട്ട് കാട്ടാറുണ്ട്, പക്ഷെ കഠിനാദ്ധ്വാനവും ധൈര്യവും ഇവിടെ വരെ എത്തിച്ചു.
പുതുതായി ബിനിസിനസ്സ് മേഖലയിലേക്ക് ഇറങ്ങാന്‍ അലോചിക്കുന്നവരോട് പ്രത്യേകിച്ച് സ്ത്രീകളോട്, പ്രേമയ്ക്ക് പറയുവാനുള്ളത്, തുടക്കത്തില്‍ ഒരിക്കലും ബിസിനസ്സ് എളുപ്പമാവില്ല. കഠിനാദ്ധ്വാനവും സമയവും, പ്രത്യേകിച്ച് കുടുംബത്തോട് ഒത്ത് ചിലവിടാനുള്ള സമയം, ഇതെല്ലാം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. 

3 കുട്ടികളാണ് പ്രേമയ്ക്ക്. നദി, സന്ധ്യ, 
കായല്‍. റോയ് മാത്യൂ മരുമകനും; ദിയ, സാറ പേരക്കുട്ടികളുമാണ്. ഫോമ വൈസ് പ്രസിഡന്റായി മല്‍സരിക്കുന്ന വിന്‍സന്റ് ബോസിന്റെ മൂത്ത സഹോദരിയാണ്. 

പിറവമെന്ന ഗ്രാമത്തില്‍ നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറി, തന്റെതായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ പ്രേമ ആന്റണി തെക്കേക്ക്, അമേരിക്കന്‍ സ്വപ്നങ്ങളുമായെത്തുന്ന ഏതൊരാള്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ജൂണ്‍ ഇരുപത്തി ഒന്ന് മുതല്‍ ഇരുപത്തി നാല് വരെ ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://www.fomaa.net. സമീപിക്കുക ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598
പ്രേമ ആന്റണി തെക്കേക്കിന് ഫോമയുടെ മികച്ച മലയാളി ബിസിനസ്സ് വുമണ്‍ അവാര്‍ഡ്പ്രേമ ആന്റണി തെക്കേക്കിന് ഫോമയുടെ മികച്ച മലയാളി ബിസിനസ്സ് വുമണ്‍ അവാര്‍ഡ്
Join WhatsApp News
Jacob Ninan 2018-06-15 19:30:02
How much sponsorship money FOMAA got to give this award?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക