Image

പത്മനാഭസ്വാമി ക്ഷേത്രം: പുതിയ നിലവറ നിര്‍മാണം തല്‍ക്കാലമില്ല

Published on 26 March, 2012
പത്മനാഭസ്വാമി ക്ഷേത്രം: പുതിയ നിലവറ നിര്‍മാണം തല്‍ക്കാലമില്ല
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറകളിലെ സമ്പത്ത് സൂക്ഷിക്കാന്‍ പുതിയ നിലവറ നിര്‍മിക്കുന്ന കാര്യം തല്‍ക്കാലം മാറ്റിവെക്കാന്‍ തീരുമാനം. വിശദ പരിശോധനകള്‍ക്കും ആലോചനകള്‍ക്കും ശേഷം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെയും മേല്‍നോട്ട സമിതിയുടെയും സംയുക്തയോഗം തീരുമാനിച്ചു.
തിങ്കളാഴ്ച ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധസമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പുരാവസ്തു പ്രാധാന്യമുള്ള അപൂര്‍വ നിര്‍മാണങ്ങളിലൊന്നാണ്  ശ്രീപത്മനാഭ സ്വാമിക്ഷേത്രം. ആധുനിക സുരക്ഷാസംവിധാനങ്ങളുള്ള അറ റിസര്‍വ് ബാങ്കിന്‍െറ മാനദണ്ഡങ്ങളനുസരിച്ചാണ് നിര്‍മിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ല.
ബി, സി നിലവറകള്‍ക്കിടയിലെ സ്ഥലമാണ് പുതിയ സുരക്ഷാഅറ നിര്‍മിക്കാന്‍ വാസ്തുവിദഗ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി  ഉള്‍പ്പെടെ കണ്ട് ഉറപ്പിച്ചത്.   പഴയഅറകള്‍ ശക്തിപ്പെടുത്തിയാല്‍ മതിയെന്നും സമിതിയോഗത്തില്‍ അഭിപ്രായമുണ്ടായി. ഇതും പരിഗണനയിലുണ്ട്. സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണമാകും അന്തിമ തീരുമാനം. നിലവിലെ പരിശോധന തൃപ്തികരമാണെന്നാണ്  സമിതിയുടെ വിലയിരുത്തല്‍. ഇ, എഫ് നിലവറകളിലെ പരിശോധന 60 ശതമാനം പൂര്‍ത്തിയായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക