Image

ജമ്മുകാഷ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

Published on 14 June, 2018
ജമ്മുകാഷ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു
ശ്രീനഗര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തി. ശ്രീനഗറിലെ പ്രസ് കോളനിയില്‍ അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുവെച്ചാണ് വെടിയേറ്റത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ആക്രമണത്തിന് പിന്നില്‍ തീവ്രവാദികളാണെന്നാണ് വിവരം. റൈസിങ് കശ്മീര്‍ എന്ന പത്രത്തിന്റെ എഡിറ്ററാണ് ഷുജാത് ബുഖാരി. നിരവധി തവണ ഭുകാരിക്ക് നേരെ നിറയൊഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബുഖാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാര്‍ക്കും വെടിയേറ്റു. ഇവരൊലാരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചുവെന്നാണ് വിവരം. രണ്ടാമന്റെ നില ഗുരതരമാണ്. ഏറെക്കാലത്തിന് ശേഷമാണ് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക