Image

സാന്‍ ഫ്രാന്‍സിസ്‌കോ മേയറായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജ

Published on 14 June, 2018
സാന്‍ ഫ്രാന്‍സിസ്‌കോ മേയറായി ആഫ്രിക്കന്‍-അമേരിക്കന്‍ വംശജ
സാന്‍ ഫ്രാന്‍സിസ്‌കോ: കലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിന്‍റെ മേയറായി ആഫ്രിക്കന്‍അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ ഫ്രാന്‍സിസ്‌കോയുടെ ചരിത്രത്തില്‍ മേയര്‍പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗക്കാരിയാണ് ബ്രീഡ്. അമ്പത് ശതമാനത്തിലധികം വോട്ടാണ് 43 വയസുകാരിയായ ബ്രീഡിന് ലഭിച്ചത്.

ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ സ്വവര്‍ഗപ്രേമിയായ മാര്‍ക്ക് ലെനോയെ തോല്‍പിച്ചാണ് ബ്രീഡ് മേയര്‍ പദവിയിലെത്തിയത്. പ്രോവിഷണല്‍ ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാന്‍ അധികസമയം എടുത്തതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്. ഡിസംബറില്‍ എഡ് ലീയുടെ നിര്യാണത്തെത്തുടര്‍ന്നു ആക്ടിംഗ് മേയറായി പ്രവര്‍ത്തിക്കുകയായിരുന്നു ബ്രീഡ്.

സാന്‍ ഫ്രാന്‍സിസ്‌കോയുടെ മേയര്‍ പദവിയിലെത്തിയ ആദ്യ വനിതയെന്ന ബഹുമതി 1978ല്‍ തെരഞ്ഞെടുക്കപ്പെട്ട ഡിയാനെ ഫീന്‍സ്റ്റീന്‍റെ പേരിലാണ്. നിലവില്‍ കലിഫോര്‍ണിയ സെനറ്ററാണ് ഫീന്‍സ്റ്റീന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക