Image

കോഴിക്കോട്‌ കരിഞ്ചോല ഉരുള്‍പൊട്ടല്‍; മരണം എട്ടായി

Published on 15 June, 2018
കോഴിക്കോട്‌ കരിഞ്ചോല ഉരുള്‍പൊട്ടല്‍; മരണം എട്ടായി

താമരശേരി: കോഴിക്കോട്‌ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകള്‍ ഒരു വയസ്സുകാരി റിഫ ഫാത്തിമ മറിയത്തിന്‌റെ മൃതദേഹമാണ്‌ കിട്ടിയത്‌. കാണാതായിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.

വ്യാഴാഴ്‌ച പുലര്‍ച്ച ഉണ്ടായ ഉരുള്‍ പൊട്ടലില്‍, നാലു വീടുകളാണ്‌ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്‌. ഈ വീടുകളിലെ അഞ്ചു പേര്‍ രക്ഷപ്പെട്ടു. ദുരന്ത നിവാരണ സേനയും അഗ്‌നിശമനസേനയും നാട്ടുകാരും സംയുക്തമായാണ്‌്‌ പ്രദേശത്ത്‌ തെരച്ചില്‍ നടത്തുന്നത്‌. തിരച്ചിലിനായി തമിഴ്‌നാട്ടില്‍നിന്നും കൂടുതല്‍ ദുരന്ത നിവാരണ സേനാംഗങ്ങള്‍ കരിഞ്ചോലയില്‍ എത്തുമെന്ന്‌ സൂചനയുണ്ട്‌.

ഇന്ന്‌ രാവിലെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുത്തുകയും ദുരിത ബാധിതര്‍ക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍(35), ജാഫറിന്റെ മകന്‍ മുഹമ്മദ്‌ ജാസിം (5), കരിഞ്ചോല അബ്ദുല്‍ സലിമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (9), മുഹമ്മദ്‌ ഷഹബാസ്‌ (3) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്‌ച ഉച്ചയോടെ കണ്ടെടുത്തിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ്‌ കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത്‌ (17) എന്നിവരുടെ മൃതദേഹങ്ങള്‍ വൈകുന്നേരവും ജാഫറിന്റെ മൃതദേഹം സന്ധ്യയോടെയുമാണ്‌ കണ്ടെടുക്കാനായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക