Image

വ്രതശുദ്ധി നിറവില്‍ ഇന്ന്‌ ചെറിയ പെരുന്നാള്‍

Published on 15 June, 2018
വ്രതശുദ്ധി നിറവില്‍ ഇന്ന്‌ ചെറിയ പെരുന്നാള്‍
ഒരുമാസം നീണ്ട വ്രതാരംഭത്തിനൊടുവില്‍ വിശ്വാസികള്‍ ഇന്ന്‌ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കനത്ത മഴ കാരണം പലയിടത്തും ഈദ്‌ ഗാഹുകള്‍ക്ക്‌ പകരം പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ്‌ ചെറിയ പെരുന്നാള്‍ ആഘോഷം നടക്കുന്നത്‌. മലബാറിലെ വിവിധ പള്ളികളില്‍ ഈദ്‌ നമസ്‌കാരം നടന്നു. പ്രാര്‍ഥനയ്‌ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

തിരുവനന്തപുരത്ത്‌ പാളയം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക്‌ പാളയം ഇമാം വി.പി ശുഹൈബ്‌ മൗലവി നേതൃത്വം നല്‍കി. മണക്കാട്‌ വലിയപള്ളിയിലും പുത്തരിക്കണ്ടം മൈതാനിയിലും ഈദ്‌ ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക