Image

പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി

Published on 15 June, 2018
പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി
പുതുതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് സോളാര്‍ പാനലുകള്‍ നിര്‍ബന്ധമാക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ പദ്ധതി നടപ്പിലാക്കുക വഴി കേരളം നേരിട്ടുകൊണ്ടിരിക്കുന്ന വൈദ്യുതി ക്ഷാമം ഒരുപരിധി വരെയെങ്കിലും കുറയ്ക്കാനാണ് ലക്ഷ്യം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജകേരള മിഷന്‍ പ്രഖ്യാപനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിലവിലെ സ്ഥിതി വിവരകണക്കുകള്‍ അനുസരിച്ചു സോളാര്‍ പാനലുകള്‍ വഴി 500 മെഗാവാള്‍ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ശ്രെമമെന്നും 2021ഓടെ പദ്ധതി വിപുലീകരിച്ചു 1000 മെഗാവാള്‍ട് വൈദ്യുതി ഉല്‍പ്പാദിപ്പിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മാത്രമല്ല താല്‍പര്യമില്ലാത്ത വീടുകളില്‍ കെ എസ് ഇ ബി സ്വമേധയാ സ്ഥാപിക്കുമെന്നും അതിന് തുച്ഛമായ വാടകയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സോളാര്‍ പാനലുകള്‍ വഴി 110 മെഗാവാള്‍ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക