Image

ചിന്നക്കനാലില്‍ സി.പി.ഐ-സി.പി.എം സംഘര്‍ഷം: രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു

Published on 26 March, 2012
ചിന്നക്കനാലില്‍ സി.പി.ഐ-സി.പി.എം സംഘര്‍ഷം: രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലില്‍ സി.പി.ഐ-സി.പി.എം സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു. സിപിഎം ലോക്കല്‍ സെക്രട്ടറി എ.ബി. ആല്‍വി, സി.പി.ഐ ലോക്കല്‍ സെക്രട്ടറി വേലുച്ചാമി എന്നിവര്‍ക്കാണ്‌ വെട്ടേറ്റത്‌. ഇരുകാലിനും കൈകള്‍ക്കും വെട്ടേറ്റ വേലുച്ചാമിയുടെ നില ഗുരുതരമാണ്‌.

ചിന്നക്കനാലില്‍ ഭൂമി കൈയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി കുറച്ചുനാളായി ബന്ധപ്പെട്ട്‌ ഇരുപാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്‌. കഴിഞ്ഞദിവസം ഡി.വൈ.എഫ്‌.ഐ. നടത്തിയ വഴിതടയല്‍ സമരത്തില്‍ സി.പി.ഐ. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക