Image

ആസിഫ് അലി-മഡോണ ചിത്രം ഇബ്‌ലീസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 15 June, 2018
ആസിഫ് അലി-മഡോണ ചിത്രം ഇബ്‌ലീസ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
ആസിഫ് അലി നായകനാകുന്ന ഇബ്‌ലീസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മികച്ച അഭിപ്രായം നേടിയ അഡ്വഞ്ചേര്‍സ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിനു ശേഷം രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇബ്‌ലീസ്. ഫാന്റസി സ്വഭാവത്തില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തില്‍ മഡോണ സെബാസ്റ്റിയനാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ഒരിടവേളയ്ക്കു ശേഷം മഡോണ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇച്ചൈസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക