Image

വേള്‍ഡ് മലയാളി ഫെഡറേഷന്റെ എണ്‍പത്തിയഞ്ചാമത് യൂണിറ്റ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി

Published on 15 June, 2018
വേള്‍ഡ് മലയാളി ഫെഡറേഷന്റെ എണ്‍പത്തിയഞ്ചാമത് യൂണിറ്റ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി

സൂറിച്ച്: ലോകത്തിലെ ഏറ്റവും സന്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്. ഇതോടെ മലയാളികള്‍ ഏറ്റവും കൂടുതല്‍ നിവസിക്കുന്ന യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും സംഘടനയ്ക്ക് ഔദ്യോഗിക യൂണിറ്റുകളായി.

സൂറിച്ചിലെ എഗ്ഗില്‍ ചേര്‍ന്ന യോഗത്തിലാണ് ഡബ്ല്യുഎംഎഫിന്റെ സ്വിസിലെ ദേശിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജോയി പെരുംന്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മെന്പര്‍ഷിപ്പ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടന കര്‍മ്മം പീറ്റര്‍ കുഴിക്കൊന്പിലിന് നല്‍കി ബിനു വാളിപ്ലാക്കല്‍ നിര്‍വഹിച്ചു. 

ജോസ് പ്ലാത്തോട്ടത്തില്‍ (പ്രസിഡന്റ്), വിനു കൃഷ്ണന്‍കുട്ടി (സെക്രട്ടറി), ജിന്‍സ് മാത്യു മച്ചുകാട്ട് (ട്രഷറര്‍), ടീനാ തോമസ്സ് (വൈസ് പ്രസിഡന്റ്), അനൂപ് ചിറയത്ത് (ജോ. സെക്രട്ടറി), തങ്കച്ചന്‍ ചെറിയമുല്ല (കോഓര്‍ഡിനേറ്റര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ബിനു വാളിപ്ലാക്കല്‍ (പിആര്‍ഒ), ബിന്ദു പുത്തൂര്‍ സൈമണ്‍ (വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍), അശ്വിന്‍ ഗോപകുമാര്‍ (യൂത്ത് ഫോറം കോഓര്‍ഡിനേറ്റര്‍) എന്നിവരെയും യോഗം തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോയ് പെരുംപള്ളില്‍, ഡോ. വിജയ് വിശ്വം, പീറ്റര്‍ കുഴികൊന്പില്‍, മാത്യു ജോസഫ്, ജോഷി നടയില്‍, ഫ്രാന്‍സിസ് പഴയാറ്റില്‍ എന്നിവരും നിയമിതരായി.

ലോകമലയാളി സമൂഹത്തെയാകെ ഒരേചരടില്‍ കോര്‍ത്തിണക്കാനും മലയാളികള്‍ക്കിടയില്‍ സുശക്തമായൊരു ശൃംഖലയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും, കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി അറിയിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തിയാണ് 17 മാസങ്ങള്‍ക്ക് മുന്‍പ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ വിയന്ന ആസ്ഥാനമായി രൂപം കൊണ്ടത്. സ്വിസ് പ്രോവിന്‌സിന്റെ ഉദയത്തോടെ സംഘടനയ്ക്ക് ലോകത്തില്‍ 85 യുണിറ്റുകളായി. 

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക