Image

മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ക്രിസ്റ്റ്യാനോയ്ക്ക് തടവും പിഴയും; ഞെട്ടിത്തരിച്ച് ആരാധകര്‍

Published on 15 June, 2018
മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ക്രിസ്റ്റ്യാനോയ്ക്ക് തടവും പിഴയും; ഞെട്ടിത്തരിച്ച് ആരാധകര്‍

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകരെ വരവേറ്റത് അശുഭകരമായൊരു വാര്‍ത്ത. നികുതി വെട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ തടവുശിക്ഷയും പിഴയും ഏറ്റുവാങ്ങാന്‍ സമ്മതിച്ചതായാണ് ഒരു സ്പാനിഷ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.   സ്‌പെയിനിനെതിരായ മത്സരം തുടങ്ങുന്‌നതിന് അഞ്ചു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടു വര്‍ഷത്തെ തടവുശിക്ഷയും 18.8 ദശലക്ഷം യൂറോ പിഴയുമാണ് റൊണാള്‍ഡോ സ്വീകരിച്ചത്. എന്നാല്‍, ഇതിന് റൊണാള്‍ഡോയ്ക്ക് ജയിലില്‍ കഴിയേണ്ടിവരില്ല. സ്‌പെയിനിലെ നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്തവര്‍ക്ക് രണ്ട് വര്‍ഷത്തില്‍ കുറവ് തടവുശിക്ഷ വിധിക്കപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടതില്ല. സസ്‌പെന്‍ഡഡ് സെന്റന്‍സ് ആയതുകൊണ്ട് ഈ ശിക്ഷ ഉടനെ നടപ്പാക്കുകയുമില്ല

കഴിഞ്ഞ വര്‍ഷമാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരേ നികുതി വെട്ടിപ്പിന് കേസെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക