Image

ഹാട്രിക്ക് തികച്ച് ക്രിസ്റ്റ്യാനോ; പോര്‍ച്ചുഗല്‍=സ്‌പെയ്ന്‍ മത്സരം സമനിലയില്‍ (3-3)

Published on 15 June, 2018
ഹാട്രിക്ക് തികച്ച് ക്രിസ്റ്റ്യാനോ; പോര്‍ച്ചുഗല്‍=സ്‌പെയ്ന്‍ മത്സരം സമനിലയില്‍ (3-3)

സോച്ചി: റഷ്യന്‍ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും  സ്‌പെയ്‌നും സമനിലയില്‍. 3-3 എന്ന നിലയില്‍.

ക്രിസ്റ്റ്യാനോയുടെ ഡബിളില്‍ ആദ്യ പകുതിയില്‍ 21 എന്ന സ്‌കോറില്‍ പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്‌പെയ്ന്‍ ലീഡെടുത്തു. 24, 55 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയ ഡീയോ കോസ്റ്റയും 58 മിനിറ്റില്‍ ഗോള്‍ കുറിച്ച നാച്ചോയുമാണ് സ്‌പെയ്‌നിനെ മുന്നിലെത്തിച്ചത്.  മത്സരത്തിന്റെ നാലാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോസ്റ്റിലെത്തിച്ചായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 44ാം മിനിറ്റിലായിരുന്നു രണ്ടാം ക്രിസ്റ്റ്യാനോ രണ്ടാം ഗോള്‍ തികച്ചത്. പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്ത ഗ്രൗണ്ട് ഷോട്ട് ഗോളിയുടെ കൈയില്‍ തട്ടി പോസ്റ്റിനുള്ളില്‍ കയറുകയായിരുന്നു. കളി തീരാന്‍ മിനിറ്റകള്‍ ശേഷിക്കേയാണ് റൊണാള്‍ഡോയുടെ ഹാട്രിക്. 

ഇരുടീമും സമനിലയില്‍ എത്തിയതോടെ അനുവദിച്ച അധിക സമയത്തിലും ആവേശം ഒട്ടും ഉണ്ടായിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക