Image

റൊണാള്‍ഡോയുടെ ഹാട്രിക്കിലും പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം സമനിലയില്‍

Published on 15 June, 2018
റൊണാള്‍ഡോയുടെ ഹാട്രിക്കിലും പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ പോരാട്ടം സമനിലയില്‍
പോര്‍ച്ചുഗല്‍ സ്‌പെയ്ന്‍ മത്സരം സമനിലയില്‍. റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടുകയായിരുന്നു. സ്‌പെയന് വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകള്‍ നേടി.
റൊണാള്‍ഡോയെ നാച്ചോ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി നാലാം മിനിറ്റില്‍ തന്നെ റൊണാള്‍ഡോ പോര്‍ച്ചുഗലിനെ മുന്നില്‍ എത്തിച്ചു. തുടര്‍ന്ന് കോസ്റ്റയിലൂടെ സമനില നേടിയ സ്‌പെയ്ന്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എന്നാല്‍ 44-ം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഷോട്ട് ഡിഹെയ തടുക്കുന്നതില്‍ പിഴച്ചപ്പോള്‍ പോര്‍ച്ചുഗല്‍ മുന്നില്‍ എത്തി. ആദ്യ പകുതിയില്‍ 2-1 എന്നായിരുന്നു സ്‌കോര്‍ നില.
രണ്ടാം പകുതിയില്‍ കുറിയ പാസുകളിലൂടെ മത്സരത്തിന്റെ കടിഞ്ഞാണ് ഏറ്റെടുത്ത സ്‌പെയ്ന്‍ മികച്ച ഒരു നീക്കത്തിന് ഒടുവില്‍ കോസ്റ്റായിലൂടെ വീണ്ടും ലക്ഷ്യം കണ്ടു സമനില നേടി. അധികം താമസിയാതെ നചോയിലൂടെ മൂന്നാം ഗോള്‍ നേടിയ സ്‌പെയ്ന്‍ ലീഡ് എടുത്തു. മത്സരത്തില്‍ സ്‌പെയ്ന്‍ വിജയിക്കും എന്നു തോന്നിയടത്താണ് റൊണാള്‍ഡോയുടെ മൂന്നാം ഗോള്‍ പിറന്നത്. ബോക്‌സിന് തൊട്ടു പുറത്തു റോണള്‍ഡോയെ വീഴ്ത്തിയത്തിന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ മികച്ച ഒരു ഷോട്ടിലൂടെ വലയില്‍ എത്തിച്ചു. സ്‌കോര്‍ നില 3-3.
റോണാള്‍ഡോയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് ആണിത്. മത്സരത്തില്‍ ഡിഹെയയുടെ പിഴവുകള്‍ സ്‌പെയ്‌ന് വിനയാവുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക