Image

അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം

പി.സി.മാത്യു Published on 16 June, 2018
അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പതിനൊന്നാമത്  ബയനിയല്‍  കോണ്‍ഫെറന്‍സില്‍  വെച്ചു  നടന്ന സാഹിത്യ സമ്മേളനം  റീജിയന്‍  വൈസ് ചെയറും  കവയിത്രിയും എഴുത്തുകാരിയുമായ ശ്രിയമതി ത്രേസ്യാമ്മ  നാടാവള്ളില്‍ (കൊച്ചേച്ചി) ഉദ്ഘാടനം  ചെയ്തു.

മലയാളസാഹിത്യം അമേരിക്കയില്‍  എന്ന  വിഷയത്തെ  അധികരിച്ച്  ഡബ്ല്യൂ. എം. സി. ഒക്കലഹോമ  പ്രൊവിന്‍സ്  ചെയര്‍ പേഴ്‌സണും  സാഹിത്യ നിരൂപകനുമായ ശ്രീ  എബ്രഹാം  ജോണ്‍  പ്രബന്ധം  അവതരിപ്പിച്ചു.  മലയാളസാഹിത്യചരിത്രമെഴുതിയ ശ്രീ  മണ്ണിക്കരോട്ടു മുതല്‍  ഇന്നുവരെയുള്ളവരെ  കുറഞ്ഞ സമയം കൊണ്ടു പരിചയപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമേരിക്കയിലെ മലയാള സാഹിത്യം പുരോഗമിച്ചതായി ശ്രീ എബ്രഹാം സമര്‍ത്ഥിച്ചു.

സമ്മേളനത്തില്‍  സംസ്ഥാനത്തിന്റെ  വിവിധഭാഗത്തുനിന്നുള്ളവര്‍  പങ്കെടുത്തു. ഉദ്ഘാടകയുടെയും പ്രബന്ധകാരന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ച  വളരെ സജിയവമായിരുന്നു. സരസമായ ചോദ്യങ്ങളും കുറിക്കുകൊള്ളുന്ന ഉത്തരങ്ങളുമായി സദസ്   ആവേശജനകവും രസകരവുമായിരുന്നു. ശ്രീ  പി. സി. മാത്യു, തോമസ് മൊട്ടക്കല്‍, കോശി  ഉമ്മന്‍, എസ്. കെ. ചെറിയാന്‍, ചാക്കോ കൊയ്ക്കലേത്ത്, മഹേഷ് പിള്ള, സുധിര്‍  നമ്പ്യാര്‍, രുഗ്മിണി പദ്മകുമാര്‍, ജേക്കബ് ജോണ്‍  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ ഭാഗവാക്കായി.

വരും തലമുറ മലയാളം പറയുന്നതില്‍ നിന്നും മാറിനില്‍ക്കുന്ന അനുഭവമാണ് കാണുന്നതെന്ന് എസ്. കെ. പറഞ്ഞപ്പോള്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് തങ്ങളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നുള്ളത് എന്ന് ശ്രീ തോമസ് മൊട്ടക്കല്‍ വാദിച്ചു.  രണ്ടു തരാം പൗരന്മാരെ സൃഷ്ടിക്കുന്ന കൃതികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് മൊട്ടക്കല്‍ പറഞ്ഞപ്പോള്‍ സുകുമാര്‍ അഴിക്കോട് എഴുതിയതില്‍ പലരും തെറ്റിദ്ധരിക്കപ്പെടുകയാണെന്നു മഹേഷ് പിള്ള പറഞ്ഞു.

ലാന പോലുള്ള സംഘാടനകള്‍ അമേരിക്കന്‍ മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണെന്നു ശ്രീ പി. സി. മാത്യു പറഞ്ഞു. ഒപ്പം പി. സി. താന്‍ രചിച്ച ഒരു കവിതയുടെ (താഴെ കൊടുത്തിരിക്കുന്ന) രണ്ടു വരികള്‍ സദസ്സിലെ മലയാളികള്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു.

'മലയാളിയെ കണ്ടാല്‍ പറയണം മലയാളം 
മറക്കണം ഇംഗ്ലീഷ് ഒരല്പനേരം 
മലയാളി ആണെങ്കില്‍ ചേരണം വേള്‍ഡില്‍ 
വേള്‍ഡ് മലയാളി കൗണ്‍സിലേതെങ്കിലും പ്രൊവിന്‍സില്‍' 

കൊച്ചേച്ചി പ്രസിദ്ധീകരിച്ച 'അവളുടെ വെളിപാടുകള്‍' എന്ന ലേഖന സമാഹാരം സദസില്‍ വിതരണം ചെയ്തു. കൊച്ചേച്ചിയുടെ പുസ്തകം അനുഭവ സമ്പത്താണെന്നും അനുഭവമാണ് ഒരു എഴുത്തുകാരന്‍ കൈവശം ആക്കേണ്ടതെന്നും എബ്രഹാം ജോണ്‍ പറഞ്ഞു.

ഇന്ന്  മലയാളസാഹിത്യം മലയാളികളുടെ  ജിവിതത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിലും വരും തലമുറയില്‍ അതിന് അപചയങ്ങള്‍ ഉണ്ടാകും എന്ന  ആശങ്ക  ഭൂരിപക്ഷം പേരും പ്രകടിപ്പിച്ചു. അതിനുള്ള പ്രതിവിധികള്‍ നമ്മള്‍ തന്നെ കണ്ടെത്തണമെന്നും  മലയാളം പോലെ മനോഹരമായ ഒരു ഭാഷയെ  സംരക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യാനുള്ള  അവസരങ്ങള്‍ ഉണ്ടാക്കേണ്ടത് മലയാളി സംഘടനകളും, സാഹിത്യ സംഘടനകളും, മലയാളി കൂട്ടായ്മ്മകളുമാണെന്ന്  ചര്‍ച്ചയില്‍ പങ്കെടുത്തവരും സദസ്സും ഒരേ സ്വരത്തില്‍ പറഞ്ഞു.

അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം അമേരിക്കന്‍ മലയാള സാഹിത്യ വളര്‍ച്ച: മലയാളി സംഘടനകളുടെ പങ്ക് നിര്‍ണായകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക