Image

അതിരപ്പിള്ളി വാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം; വീട്ടമ്മയെ കടിച്ചു കൊന്നു

Published on 16 June, 2018
 അതിരപ്പിള്ളി വാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം; വീട്ടമ്മയെ കടിച്ചു കൊന്നു


അതിരപ്പിള്ളി: വാല്‍പ്പാറയില്‍ വീണ്ടും പുലിയുടെ ആക്രമണം. കാഞ്ചമല എസ്‌റ്റേറ്റിലുണ്ടായ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറയില്‍ മതിയുടെ ഭാര്യ കൈലാസമാണ്‌ മരിച്ചത്‌. ഇന്നലെ വൈകീട്ട്‌ ആറരയോടെയാണ്‌ സംഭവം.

ആക്രമണം നടന്ന സ്ഥലത്തുനിന്ന്‌ അമ്‌ബത്‌ മീറ്റര്‍ അകലെയാണ്‌ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്‌. കുറച്ചുനാളായി ഇവിടെ പുലിയുടെ ശല്യം രൂക്ഷമായിരുന്നു. ഇത്‌ സംബന്ധിച്ച്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കുകയും ചെയ്‌തിരുന്നു. പക്ഷെ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ്‌ ഇന്നലെ വൈകീട്ടോടെ വീട്ടമ്മയ്‌ക്കുനേരെ ആക്രമണം ഉണ്ടായത്‌.

തോട്ടം തൊഴിലാളിയായ വീട്ടമ്മ തുണികഴുകുന്നതിനിടിയില്‍ ഇവരെ പുലി പൊന്തക്കാട്ടിലേക്ക്‌ വലിച്ചഴച്ച്‌ കൊണ്ട്‌ പോവുകയായിരുന്നു. ഇവര്‍ തിരിച്ചെത്താന്‍ വൈകിയതോടെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ്‌ ചോരത്തുള്ളികള്‍ കണ്ടത്‌. തുടര്‍ന്ന്‌ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക