Image

മൊഹല്ലേ ക്ലീനിക്കുകള്‍ വഴി സൗജന്യ ചികിത്സ: കെജ്രിവാള്‍ മോഡലിന്‌ ലോകത്തിന്റെ കയ്യടി

Published on 16 June, 2018
 മൊഹല്ലേ ക്ലീനിക്കുകള്‍ വഴി സൗജന്യ ചികിത്സ: കെജ്രിവാള്‍ മോഡലിന്‌  ലോകത്തിന്റെ കയ്യടി


ന്യൂ ഡല്‍ഹി: ലെഫ്‌റ്റനന്റ്‌ ഗവര്‍ണറുടെ വസതിക്ക്‌ മുന്നില്‍ ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും സമരം തുടങ്ങിയിട്ട്‌ ഇന്ന്‌ ആറ്‌ ദിവസമാവുകയാണ്‌. ഭരണം നടത്താന്‍ ഐഎഎസുകാരുട സഹകരണം ആവശ്യപ്പെട്ടാണ്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളും കൂട്ടരം സമരം നടത്തുന്നത്‌. പ്രാഥമിക ആരോഗ്യ മേഖലയില്‍ കെജ്രിവാള്‍ നടത്തിപ്പോന്ന മൊഹല്ലെ ക്ലിനിക്കുകള്‍ കൂടുതലായി അനുവദിക്കണം എന്നതാണ്‌ കെജ്രിവാളിന്റെ പ്രധാന ആവശ്യം. എന്നാല്‍ കെജ്രിവാളിനോട്‌ സഹകരിക്കാന്‍ ഉദ്യോഗസ്ഥരെ ഗവര്‍ണറോ ഇതുവരെ തയ്യാറായിട്ടില്ല.

എന്നാല്‍ സമരം നടത്തുന്ന കെജ്രിവാളിന്‌ ഉാര്‍ജം പകര്‍ന്ന്‌ ഒരു കത്ത്‌ വന്നിരിക്കുകയാണ്‌. ഐക്യരാഷ്ട്രസഭ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കോഫി അന്നന്റെതാണ്‌ കത്ത്‌. ഡല്‍ഹിയിലെ ആരോഗ്യ മേഖലയില്‍ കെജ്രിവാള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചുള്ളതാണ്‌ അന്നന്റെ കത്ത്‌. മൊഹല്ലെ ക്ലിനിക്കുകള്‍ വഴി സൗജന്യ പ്രാഥമിക ആരോഗ്യ ചികിത്സ നല്‍കുന്ന കെജ്രിവാള്‍ മോഡലിനെയും കോഫി അന്നന്‍ പുകഴ്‌ത്തുന്നു.

നെല്‍സണ്‍ മണ്ടേല തുടങ്ങി വെച്ച എല്‍ഡേഴ്‌സ്‌ എന്ന സംഘടനയ്‌ക്ക്‌ വേണ്ടി ആണ്‌ കോഫി അന്നന്‍ കത്തെഴുതിയത്‌. സംഘടനയിലെ അംഗങ്ങള്‍ മൊഹല്ലെ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ പഠിക്കാന്‍ ജുലൈയില്‍ ഡല്‍ഹിയില്‍ വരുമെന്നും കത്തില്‍ പറയുന്നു. കെജ്രിവാള്‍ ട്വിറ്ററിലൂടെയാണ്‌ അന്നന്റെ കത്ത്‌ പങ്കുവെച്ചത്‌. എല്ലാ ഡല്‍ഹിക്കാര്‍ക്കും ഇത്‌ അഭിമാന നിമിഷം എന്നു പറഞ്ഞാണ്‌ ഈ കത്ത്‌ പങ്കുവെച്ചിരിക്കുന്നത്‌.

ആഗോള തലത്തില്‍ പ്രശംസ പിടിച്ചു പറ്റിയ ഇത്തരം ഒരു പ്രവര്‍ത്തനത്തെയാണ്‌ ലെഫറ്റനന്റ്‌ ഗവര്‍ണരും ഐഎഎസ്‌ ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലെഫറ്റനന്റ്‌ ഗവര്‍ണരുുടെ വസതിക്ക്‌ മുന്നിലുള്ള കെജ്രിവാളിന്റെ സമരം ഇന്ന്‌ ആറാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള ലെഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ അരവിന്ദ്‌ കെജ്രിവാളിനും മന്ത്രിമാര്‍ക്കും നേരെ മുഖം തിരിച്ചിരിക്കുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക