Image

ഡയബെറ്റിക്‌ രോഗികളും പാദ സംരക്ഷണവും

Published on 26 March, 2012
ഡയബെറ്റിക്‌ രോഗികളും പാദ സംരക്ഷണവും
ഡയബെറ്റിക്‌ രോഗികള്‍ പാദ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രമേഹ രോഗികളുടെ പാദങ്ങളിലേക്ക്‌ രക്തസഞ്ചാരം കുറയുന്നതുമൂലം വേദന, സ്‌പര്‍ശന ശേഷി, ചൂട്‌, തണുപ്പ്‌ എന്നിവ അനുഭവപ്പെടുന്നില്ല. ഇതുമൂലം കാലിലുണ്ടാകുന്ന മുറിവുകള്‍ അറിയാതെ പോകുന്നു. രക്തഓട്ടം കുറയുന്നതു മൂലം ഇത്തരം മുറിവുകള്‍ ഉണങ്ങുന്നതിനു കാലതാമസം നേരിടുന്നു. ഇത്‌ അണുബാധയിലേക്കു നയിക്കുന്നു. ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല.

പ്രമേഹരോഗികള്‍ എല്ലാ ദിവസവും പാദങ്ങള്‍ സൂക്ഷ്‌മമായി പരിശോധിക്കുക. പാദത്തിന്റെ മുകള്‍ഭാഗവും താഴ്‌ഭാഗവും നിരീക്ഷിക്കുക. വിരലുകള്‍ക്കിടയിലെ തൊലി പൊട്ടുന്നുെങ്കില്‍ അവിടെ ആന്റിസെപ്‌റ്റിക്‌ മരുന്നു പുരട്ടുക; ഏതാനും ദിവസങ്ങള്‍ക്കകം ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുക. ആണിയും തഴമ്പും ഉെങ്കില്‍ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്‌്‌്‌.

നടപ്പ്‌ നല്ലൊരു മാര്‍ഗ്ഗമാണ്‌. ദിവസവും 20 മുതല്‍ 30 മിനിട്ടു വരെ നടക്കുക
ഡയബെറ്റിക്‌ രോഗികളും പാദ സംരക്ഷണവുംഡയബെറ്റിക്‌ രോഗികളും പാദ സംരക്ഷണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക