Image

ദാസ്യവേലയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ്‌ നേതൃത്വത്തിനാണെന്ന്‌ സെന്‍കുമാര്‍

Published on 16 June, 2018
ദാസ്യവേലയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ്‌ നേതൃത്വത്തിനാണെന്ന്‌ സെന്‍കുമാര്‍


തിരുവനന്തപുരം: ദാസ്യവേലയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ്‌ നേതൃത്വത്തിനാണെന്ന്‌ ആരോപിച്ച്‌ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ കേരളത്തിലെത്തുമ്‌ബോള്‍ കള്‍ച്ചറല്‍ ഷോക്ക്‌ സംഭവിക്കുന്നുണ്ടെന്നും, നമ്മുടെ സംസ്‌കാരവുമായി പൊരുത്തപ്പെടാനാവാത്തതാണ്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. എഡിജിപി സുദേഷ്‌ കുമാറിന്റെ മകള്‍ പോലീസ്‌ െ്രെഡവറെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അദ്ദേഹത്തെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന്‌ മാറ്റിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഫ്യൂഡല്‍ സ്വഭാവമുള്ളതാണ്‌. അവിടെ നിന്ന്‌ എത്തുന്നവര്‍ക്ക്‌ നമ്മുടെ സാഹചര്യവുമായി പൊരുത്തപ്പെടാനാകില്ല. താന്‍ പോലീസ്‌ മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച്‌ നിര്‍ദേങ്ങള്‍ നല്‍കിയിരുന്നു. ഇതിന്‌ നടപടി എടുക്കുന്നതോടൊപ്പം നിതാന്ത ജാഗ്രതയുണ്ടാകണമെന്നും പോലീസ്‌ മേധാവികളുടെ ഭാഗത്തു നിന്ന്‌ ശക്തമായ നടപടിയുണ്ടാകണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക