Image

യുവാവിനെ മര്‍ദ്ദിച്ച സംഭവം; കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തില്ല

Published on 16 June, 2018
യുവാവിനെ മര്‍ദ്ദിച്ച സംഭവം; കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തില്ല

തിരുവനന്തപുരം: കാറിന്‌ സൈഡ്‌ തന്നില്ലെന്നാരോപിച്ച്‌ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ കെ.ബി.ഗണേഷ്‌ കുമാര്‍ എം.എല്‍.എക്കെതിരെ കേസെടുത്തില്ല. ഗണേഷ്‌ കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ സംഭവത്തിന്‌ പിന്നാലെ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

എന്നാല്‍ പരാതിക്കാരനായ അനന്തകൃഷ്‌ണനും അമ്മ ഷീനയ്‌ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ്‌ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.
സംഭവത്തില്‍ കെ.ബി ഗണേഷ്‌ കുമാര്‍ എം.എല്‍.എയ്‌ക്ക്‌ വേണ്ടി പൊലീസ്‌ ഒത്തുകളിക്കുന്നുവെന്ന്‌ ആരോപണം ഉയര്‍ന്നിരുന്നു. സംഭവം നടന്ന അന്നുതന്നെ അമ്മ ഷീന പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും അതില്‍ കേസെടുക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഡി.വൈ.എസ്‌.പി, മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്കും ഷീന പരാതി നല്‍കിയിട്ടുണ്ട്‌.

അതേസമയം, ഗണേഷ്‌ കുമാറിനെതിരെ പരാതിപ്പെട്ടയാളെ ജാമ്യം കിട്ടാത്ത കേസില്‍ പ്രതിയാക്കിയ പൊലീസ്‌ നടപടിയില്‍ പുനഃപരിശോധനയുമില്ല.
അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഇതുവരെ മാറ്റിയില്ല. അതേസമയം കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ്‌ ഉന്നതരില്‍ ചിലര്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്‌.

കാറിനു സൈഡ്‌ കൊടുത്തില്ലെന്ന്‌ പറഞ്ഞ്‌ കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എയും െ്രെഡവറും ചേര്‍ന്ന്‌ യുവാവിനെ മര്‍ദ്ദിച്ചതായാണ്‌ പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്‌ണനാണ്‌ പത്തനാപുരം എം.എല്‍.എക്കെതിരെ പരാതി നല്‍കിയത്‌.

അഞ്ചലില്‍ അഗസ്‌ത്യകോട്‌ ബുധനാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. ഗണേഷ്‌ കുമാറും െ്രെഡവറും ചേര്‍ന്ന്‌ തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്‌തുവെന്നും അനന്തകൃഷ്‌ണന്‍ പറഞ്ഞു.

ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡില്‍വെച്ച്‌ എം.എല്‍.എയ്‌ക്ക്‌ സൈഡ്‌ കൊടുത്തില്ലെന്ന്‌ ആരോപിച്ചാണ്‌ മര്‍ദ്ദനം. മരണവീട്ടിലേക്ക്‌ വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്‌ണന്‍ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്‌ക്കു ശേഷം സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
രാഷ്ട്രീയത്തില്‍ ആരോപണങ്ങള്‍ സാധാരണമാണെന്നും വിവാദങ്ങളെകുറിച്ച്‌ പ്രതികരിക്കാനില്ലെന്നുമാണ്‌ വിഷയത്തില്‍ ഗണേഷ്‌ കുമാര്‍ പറഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക