Image

തിരുവനന്തപുരം വിമാനത്താവളത്തിലെ ശോചനീയാവസ്ഥ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രതിഷേധിച്ചു.

Published on 16 June, 2018
തിരുവനന്തപുരം വിമാനത്താവളത്തിലെ ശോചനീയാവസ്ഥ: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ പ്രതിഷേധിച്ചു.

കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിലവിലെ ശോചനീയാവസ്ഥയ്‌ക്ക്‌ അടിയന്തിരമായി പരിഹാരം കണ്ടെത്തണമെന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഐസക്‌ ജോണ്‍ പട്ടാണിപ്പറമ്പിലും, മുന്‍ ഗ്ലോബല്‍ പ്രസിഡന്റും ആഡ്വൈസറി ബോര്‍ഡ്‌ മെമ്പറുമായ ശ്രീ. ജോണി കുരുവിളയും ആവശൃപ്പെട്ടു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നമ്പര്‍ 1 ല്‍ മഴയത്ത്‌ ചോര്‍ന്നൊലിക്കുന്ന ചെക്കിന്‍ കൗണ്ടറുകളുടെ മേല്‍ക്കൂരയില്‍ നിന്ന്‌ ഒഴുകി വീഴുന്ന വെള്ളം ബക്കറ്റില്‍ ശേഖരിക്കുന്ന കാഴ്‌ച അതിദയനീയമാണ്‌.

വിമാനത്താവള അതോറിറ്റിയുടെ കെടുകാരൃസ്ഥതമൂലം സമയാ സമയങ്ങളില്‍ ചെയ്യേണ്ട അറ്റകുറ്റ പണികള്‍ ചെയ്യാത്തത്‌ മൂലം യാത്രക്കാര്‍ക്ക്‌ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നു. ദൈവത്തിന്റെ സ്വന്തം നാടുകാണാനെത്തുന്ന വിദേശ വിനോദസഞ്ചാരിള്‍ മൂക്കത്ത്‌ വിരല്‍ വയ്‌ക്കുന്ന അവസ്ഥയാണ്‌. ഇത്‌ കേരളത്തിന്റെ വിനോദസഞ്ചാര വൃവസായത്തെ ദോഷകരമായി ബാധിക്കും.

കൂടാതെ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ തുറക്കാത്തത്‌ പ്രവാസി യാത്രക്കാര്‍ക്ക്‌ ഏറെ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. ബജറ്റ്‌ വിമാനങ്ങളില്‍ യാത്രചെയ്യുന്ന സാധാരണക്കാരായ യാത്രക്കാര്‍ക്ക്‌ ലഗേജ്‌ നിയന്ത്രണമുള്ളതിനാല്‍ വിദേശ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന്‌ സാധനങ്ങള്‍ വാങ്ങി കൊണ്ടു വരുവാന്‍ സാധിക്കുന്നില്ല. ഇവിടത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പ്‌ മാസങ്ങളായി അടച്ചിട്ടിരിക്കുന്നത്‌ യാത്രക്കാര്‍ക്ക്‌ ഏറെ പ്രയാസമാണ്‌. ഒരു ചോക്ലേറ്റ്‌ പോലും വാങ്ങാന്‍ സൗകരൃമില്ലാത്ത ഇന്ത്യയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായിരിക്കും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം.

സര്‍ക്കാരിന്റെയും വിമാനത്താവള അധികാരികളുടെയും ഇത്തരത്തിലുള്ള സമീപനത്തില്‍ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ശക്തമായി പ്രതിഷേധിച്ചു. സര്‍ക്കാരും വിമാനത്താവള അധികാരികരികളും ഇനിയെങ്കിലും കണ്ണ്‌ തുറന്ന്‌ പ്രവര്‍ത്തിച്ച്‌ യാത്രക്കാര്‍ക്കുള്ള ദുരിതം ഒഴിവാക്കണമെന്ന്‌ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. ഐസക്‌ ജോണ്‍ പട്ടാണിപ്പറമ്പിലും, മുന്‍ ഗ്ലോബല്‍ പ്രസിഡന്റും ആഡ്വൈസറി ബോര്‍ഡ്‌ മെമ്പറുമായ ശ്രീ. ജോണി കുരുവിളയും ആവശൃപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക