Image

മഹാസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

Published on 16 June, 2018
മഹാസഖ്യത്തിനൊരുങ്ങി കോണ്‍ഗ്രസ്

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ മഹാസഖ്യത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപിക്കെതിരെ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിന് പുറമെ പ്രാദേശിക പാര്‍ട്ടികളുടെ മൂന്നാംമുന്നണി കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങളെ തുടര്‍ന്നാണ് മഹാസഖ്യത്തിന് കോണ്‍ഗ്രസ് കളമൊരുക്കുന്നത്. 
പ്രാദേശിക പാര്‍ട്ടികളുമായി ഏത് വിട്ടുവീഴ്ചയ്ക്കും തയാറായിക്കൊണ്ടു തന്നെ മഹാസഖ്യം രൂപപ്പെടുത്താനാണ് തീരുമാനം. ജനതാദളിന് മുഖ്യമന്ത്രിസ്ഥാനം നല്‍കി കര്‍ണ്ണാടകയില്‍ ഭരണം നിലനിര്‍ത്തിയ തന്ത്രമാണ് മുമ്പോട്ടും പയറ്റുക എന്ന് ചുരുക്കം. 
അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 250 സീറ്റിലേക്ക് പിന്‍വലിയാനും ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കുവാനുമാണ് തീരുമാനം. 545 സീറ്റുകളാണ് ലോക്സഭയില്‍. അതിന്‍റെ പകുതിയിലും താഴെ മതിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ബീഹാറില്‍ ആര്‍.ജെ.ഡി, ഉത്തര്‍പ്രദേശില്‍ ബിഎസ്പി -എസ്പി സഖ്യത്തിനൊപ്പം, തമിഴ്നാട്ടില്‍ ഡിഎംകെയോടൊപ്പം കര്‍ണ്ണാടകയില്‍ ജെഡിഎസിനൊപ്പം കോണ്‍ഗ്രസ് മത്സരിക്കും. മറ്റു സംസ്ഥാനങ്ങളിലും പുതിയ സഖ്യസാധ്യതകള്‍ തിരയുകയാണ് കോണ്‍ഗ്രസ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക