Image

അബ്ബാസിയയില്‍ അധ്യാപികമാര്‍ക്ക്‌ നേരേ സ്വദേശികളുടെ ആക്രമണം

Published on 26 March, 2012
അബ്ബാസിയയില്‍ അധ്യാപികമാര്‍ക്ക്‌ നേരേ സ്വദേശികളുടെ ആക്രമണം
അബ്ബാസിയ: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയില്‍ വീണ്ടും അക്രമം. ഇന്നലെ രാവിലെ മലയാളി അധ്യാപികമാര്‍ക്കുനേരെയാണ്‌ അക്രമമുണ്ടായത്‌.

യൂണൈറ്റഡ്‌ ഇന്ത്യന്‍ സ്‌കൂളിലേക്ക്‌ പോകുകയായിരുന്ന നാലു അധ്യാപികമാരെ പിക്കപ്പിലെത്തിയ രണ്ടു ബിദൂനി യുവാക്കളാണ്‌ തടഞ്ഞുനിര്‍ത്തി അക്രമിച്ചത്‌. ഒരു അധ്യാപികയുടെ ബാഗ്‌ അക്രമി സംഘം കവര്‍ന്നു. പിടിവലിക്കിടെ നിലത്തുവീണ്‌ പരിക്കേറ്റ അധ്യാപികക്ക്‌ ഫര്‍വാനിയ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവരുടെ സിവില്‍ ഐഡി, ബാങ്ക്‌ കാര്‍ഡ്‌, ഫ്‌ളാറ്റിന്‍െറ താക്കോല്‍ എന്നിവ ബാഗിലുണ്ടായിരുന്നു. ജലീബ്‌ അല്‍ ഷുയൂഖ്‌ പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

അബ്ബാസിയ മേഖലയില്‍ ഇത്തരം അതിക്രമങ്ങള്‍ പതിവായിട്ടുണ്ട്‌്‌. മലയാളികടക്കമുള്ള ഇന്ത്യക്കാര്‍ ഏറെയുള്ള പ്രദേശത്ത്‌ പലപ്പോഴൂം ബിദൂനികളാണ്‌ അക്രമങ്ങള്‍ക്കുപിന്നില്‍. എന്നാല്‍ പല തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന്‌ പ്രദേശവാസികള്‍ക്ക്‌ പരാതിയുണ്ട്‌. അടുത്തിടെ ജര്‍മന്‍ ക്‌ളിനിക്കിലെ ജീവനക്കാരികളുടെ ബാഗ്‌ നടുറോഡില്‍വെച്ച്‌ ചിലര്‍ തട്ടിപ്പറിച്ചിരുന്നു. ബഖാലയില്‍ അതിക്രമിച്ചുകയറിയവര്‍ ജീവനക്കാരനെ അടിച്ചുവീഴ്‌ത്തി പണവും ടെലഫോണ്‍ കാര്‍ഡുകളുമായി കടന്നുകളഞ്ഞ സംഭവവുമുണ്ടായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക