Image

ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ 151 വര്‍ഷം; കാത്തിരിക്കുന്നത് 632,219 ഇന്ത്യാക്കാര്‍

Published on 16 June, 2018
ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ 151 വര്‍ഷം;  കാത്തിരിക്കുന്നത്  632,219 ഇന്ത്യാക്കാര്‍
വാഷിംങ്ങ്ടണ്‍: ഗ്രീന്‍കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുന്നത് 632,219 ഇന്ത്യാക്കാര്‍. അതില്‍ തന്നെ നാല് ലക്ഷംപേര്‍ ഗ്രീന്‍ കാര്‍ഡിനു 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് കേറ്റോ ഇന്‍സ്ടിട്യൂട്ടിന്റെ റിപ്പോര്‍ട്ട്. ഒരു വര്‍ഷം ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് 7 ശതമാനം (9600) ഗ്രീന്‍ കാര്‍ഡ് മാത്രമെ കൊടുക്കാവൂ എന്ന നിയമമാണു ഈ കാലപരിധിയുടെ കാരണം.

ഇബി-2 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപേക്ഷകരാണ് ഇത്രയും കാലം കാത്തിരിക്കേണ്ടി വരിക. ഈ വിഭാഗത്തില്‍ 2.61 ലക്ഷം അപേക്ഷകരും അവരുടെ പങ്കാളികളും മക്കളും ഉള്‍പ്പെടെ 4.33 ലക്ഷം ഇന്ത്യക്കാര്‍ ഉണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു.

ഇബി-1 വിഭാഗത്തില്‍ (എക്‌സ്ട്ര ഓര്‍ഡിനറി എബിലിറ്റി) 34,824 അപേക്ഷകരും ആശ്രിതരുള്‍പ്പെടെ 48,754 പേര്‍ ആറ് വര്‍ഷവും, ഇബി-3 വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 54,892 അപേക്ഷകരും ആശ്രിതരുള്‍പ്പെടെ 1,15,273 പേര്‍ 11 വര്‍ഷവും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കേണ്ടി വരുമെന്ന് കേറ്റോ റിപ്പോര്‍ട്ട് പറയുന്നു.ഇബി-3 കാറ്റഗറിയിലാണു ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഉള്ളതെന്നാണു ഇതു വരെ കരുതിയിരുന്നത്.


മേയ് 18 വരെ ലഭിച്ച 3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷരില്‍ 3,06,601 പേരും ഇന്ത്യയില്‍നിന്നുള്ളവരാണെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്(യുഎസ്സിഐഎസ്) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അപേക്ഷകരുടെ ആശ്രിതരെ കൂടാതെയുള്ള കണക്കാണിത്. 2018 ഏപ്രില്‍ 20 വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ നിന്ന് ആശ്രിതര്‍ ഉള്‍പ്പെടെ ഗ്രീന്‍ കാര്‍ഡിനായി 6,32,219 അപേക്ഷകരുണ്ട്.

ഇബി-2 വിഭാഗത്തില്‍ 2,16,684 ഇന്ത്യക്കാരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരുടെ ആശ്രിതര്‍ മാത്രം 2,16,684 പേര്‍ വരും. ആകെ 4,33,368 പേര്‍.

ഏപ്രില്‍ 20 വരെയുളള കണക്കു പ്രകാരം ഇന്ത്യയില്‍ നിന്ന് 3,06,400 പേര്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നുണ്ട്. ഇവരുടെ ആശ്രിതരുടെ എണ്ണം 3,25,819. ആകെ 6,32,219

2017ല്‍ ആകെ 22,602 ഇന്ത്യക്കാര്‍ക്കാണ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചത്. ഇവരില്‍ 13,082 പേര്‍ ഇബി-1 വിഭാഗത്തില്‍പ്പെട്ടതാണ്. 2879 പേര്‍ ഇബി-2വിലും, 6641 പേര്‍ ഇബി-3യിലും.

ഗ്രീന്‍ കാര്‍ഡിനായുള്ള അപേക്ഷകരില്‍ രണ്ടാം സ്ഥാനത്തു ചൈനയാണ് - 67,031 അപേക്ഷകള്‍. 

Table 1: Indian Immigrants Waiting for Green Cards (Approved Petitions for Alien Worker)*

 PrimarySpouse & ChildrenTotalShare Waiting2017 Visas IssuedShare of VisasProjected Wait
EB-1: Extraordinary ability

34,824

48,754

83,578

13%

13,082

58%

6 Years

EB-2: Advanced degrees

216,684

216,684

433,368

69%

2,879

13%

151 Years

EB-3: Bachelor’s degrees

54,892

60,381

115,273

18%

6,641

29%

17 Years

Grand Total

306,400

325,819

632,219

100%

22,602

100%

-

Source: U.S. Citizenship and Immigration Services; Annual Visas from U.S. Department of State; *As of April 20, 2018 with Priority Date On or After May 2018 Department of State Visa Bulletin; Note: Spouses & children are based on USCIS’s estimate of the ratio of primary to dependent applicants

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക