Image

17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന്‌ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

Published on 17 June, 2018
 17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന്‌ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി

ഗാസിയാബാദ്‌: 17കാരനെ അഞ്ചുപേര്‍ ചേര്‍ന്ന്‌ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. പ്രതികള്‍ കുട്ടിയുടെ മലദ്വാരത്തില്‍ ഇരുമ്‌ബ്‌ ദണ്ഡ്‌ കുത്തിയിറക്കുകയും ചെയ്‌തു. വ്യഴാഴ്‌ച ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്‌ ജില്ലയില്‍ മോദിനഗറിലാണ്‌ സംഭവം.  തകരാറിലായ മോട്ടോര്‍ ബൈക്ക്‌ ശരിയാക്കുന്നതിന്‌ വര്‍ക്ക്‌ ഷോപ്പില്‍ ഏല്‍പ്പിച്ച്‌ മാടങ്ങവേയായിരുന്നു സംഭവം.

പ്രതികള്‍ കുട്ടിയെ ബലമായി ഒരു കടയുടെ ഉള്ളിലേക്ക്‌ കൊണ്ടു പോകുകയും അവിടെവെച്ച്‌ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഇരയാക്കുകയുമായിരുന്നു. ഇവരില്‍ നിന്ന്‌ രക്ഷപെടാന്‍ ശ്രമിച്ച കുട്ടിയെ പ്രതികള്‍ മര്‍ദ്ദിക്കുകയും മലദ്വാരത്തില്‍കൂടി ഇരുമ്‌ബ്‌ ദണ്ഡ്‌ കുത്തിയിറക്കുകയും ചെയ്‌തു.

 പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയി അക്രമതികള്‍കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന 1,600 രൂപ അക്രമികള്‍ തട്ടിയെടുക്കുകയും ചെയ്‌തു. അക്രമത്തിനിടെ ജാതിപ്പേര്‌ വിളിച്ച്‌ അധിക്ഷേപിച്ചതായും കുട്ടിയുടെ പിതാവ്‌ നല്‍കിയ പരാതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക